പമ്പിലെ പെട്രോള്‍ സ്റ്റോറേജ് ടാങ്കില്‍ പെട്രോളിന് പകരം ഡീസല്‍ നിറച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ 87 ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് പമ്പ് ഉടമകളായ Circle K.
കില്‍ഡെയറിലെ Kill North Service Station-ലുള്ള ഭൂഗര്‍ഭ ടാങ്കിലാണ് പെട്രോളിന് പകരം ഡീസല്‍ നിറച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ 7 മണി വരെ ഇവിടെ നിന്നും ഇന്ധനം നിറച്ചവരെ ഇത് ബാധിക്കും.
ഡീസലാണ് സ്‌റ്റോറേജ് ടാങ്കിലെത്തിയിരിക്കുന്നതെന്ന് മനസിലായതോടെ വേണ്ട നടപടികളെടുത്തതായി കമ്പനി അറിയിച്ചു. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇവിടെ നിന്നും പെട്രോള്‍ എഞ്ചിനുള്ള വാഹനങ്ങളില്‍ ഡീസല്‍ നിറച്ച 87 പേരുണ്ടെന്ന് മനസിലായത്.
ഇത് കാരണം വാഹനത്തിന് കേടുപാടുകളുണ്ടാകുന്നവരെ സഹായിക്കാന്‍ തയ്യാറാണെന്നും Circle K വ്യക്തമാക്കി.