വീണ്ടും തലകുനിച്ച് അയർലണ്ട്; ഡബ്ലിനിലെത്തുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി സ്പാനിഷ് എംബസിയും

യുഎസിന് പിന്നാലെ ഡബ്ലിനിലെത്തുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി സ്പാനിഷ് എംബസിയും. നഗരത്തിലെത്തുന്നവര്‍ പ്രത്യേക മുന്‍കരുതലുകളെടുക്കണമെന്നാണ് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.

ഡബ്ലിന്‍ നഗരത്തിലെ വടക്കന്‍ ഉള്‍പ്രദേശങ്ങളായ Temple Bar, Portobello, O’Connel Street area, Parnell Square, Connolly Station പരിസരം എന്നിവിടങ്ങളിലെ തെരുവുകളില്‍ സ്ഥിരമായി അടിപിടികളുണ്ടാകാറുണ്ടെന്ന് മുന്നറിയിപ്പില്‍ എംബസി പറയുന്നു. ഇവിടങ്ങള്‍ താരതമ്യേന അപകടകരമായ പ്രദേശങ്ങളാണെന്ന് പറഞ്ഞ എംബസി, പൊതുവെ അയര്‍ലണ്ട് സുരക്ഷിതമായ രാജ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പോക്കറ്റടി സൂക്ഷിക്കണമെന്നും വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പൗരന്‍ ഡബ്ലിനില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിനെത്തുടര്‍ന്ന് സമാനമായ ഒരു സുരക്ഷാ മുന്നറിയിപ്പ് ഡബ്ലിനിലെ യുഎസ് എംബസിയും പുറത്തിറക്കിയിരുന്നു. ഈയിടെയായി നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: