അയർലണ്ടിൽ ഈ വാരാന്ത്യം കനത്ത കാറ്റും മഴയും; ഇവ ശ്രദ്ധിക്കുക!

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഴ കനക്കും. ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ രാജ്യത്ത് പലയിടത്തും കാലാവസ്ഥാ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.

Connacht, Cavan എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ ശനി രാവിലെ 9 മണിവരെ യെല്ലോ വാണിങ് നിലനില്‍ക്കും.

Dublin, Kildare, Laois, Longford, Louth, Meath, Offaly, Westmeath, Wicklow, Monaghan എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച വൈകിട്ട് 6 മണിമുതല്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിവരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ കാരണം ചിലയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും Met Eireann പറഞ്ഞു.

Cork, Kerry, Waterford എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 110 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ച 1 മണിമുതല്‍ ശനിയാഴ്ച ഉച്ചവരെ യെല്ലോ വാണിങ് ഉണ്ട്.

മഴ, റോഡിലെ കാഴ്ചയെ ബാധിക്കുന്നമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണം. വളരെ വേഗത കുറച്ചും, വാണിങ് ലൈറ്റുകളിട്ടും വാഹനമോടിക്കുക. വാഹനത്തിന്റെ ബ്രേക്ക്, വൈപ്പര്‍ എന്നിവയെല്ലാം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. മുന്നിലെ വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിക്കണം.

ശനിയാഴ്ച രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മഴയായിരിക്കുമെങ്കിലും, ഞായറാഴ്ച മാനം തെളിയുമെന്നാണ് പ്രവചനം. 16-20 ഡിഗ്രി വരെ താപനില ഉയരും. അതേസമയം തിങ്കളാഴ്ചയോടെ വീണ്ടും മഴയെത്തും.

Share this news

Leave a Reply

%d bloggers like this: