അയർലണ്ടിൽ ജനിച്ച കുട്ടികൾക്ക് ഇനി 3 വർഷത്തിനുള്ളിൽ ഐറിഷ് പൗരത്വം, അല്ലെങ്കിൽ മാതാപിതാക്കൾക്ക് സ്റ്റാമ്പ്

ഇനിമുതല്‍ അയര്‍ലണ്ടില്‍ ജനിച്ച ഇന്ത്യ അടക്കമുള്ള പുറം രാജ്യങ്ങളിലെ ദമ്പതിമാരുടെ കുട്ടികള്‍ക്ക് മൂന്ന് വര്‍ഷം അയര്‍ലണ്ടില്‍ താമസിച്ചാല്‍ ഐറിഷ് പൗരത്വത്തിനായി അപേക്ഷിക്കാം. അതായത് അയര്‍ലണ്ടില്‍ ജനിച്ച കുട്ടികള്‍ക്ക് മൂന്ന് വയസ് തികഞ്ഞാല്‍ പൗരത്വ അപേക്ഷ നല്‍കാം. നേരത്തെ ഇത് ആറ് വര്‍ഷമായിരുന്നു. നീതിന്യായവകുപ്പ് കുടിയേറ്റനിയമത്തില്‍ വരുത്തിയ ഭേദഗതികളാണ് 2023 ജൂലൈ 31 മുതല്‍ പ്രാബല്യത്തില്‍ വന്നത്. നിലവിലെ അപേക്ഷകള്‍ക്കും, ഇനി നല്‍കുന്ന അപേക്ഷകള്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമാണ്.

കുട്ടികളുടെ കാര്യത്തില്‍ മറ്റൊരു പ്രധാനമാറ്റം കൂടി നിയമത്തില്‍ വരുത്തിയിട്ടുണ്ട്. 14 വയസിന് മേല്‍ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ പൗരത്വത്തിന് അപേക്ഷിച്ചാല്‍, അവരുടെ സ്വഭാവശുദ്ധി കൂടി പരിഗണിച്ച ശേഷമേ അപേക്ഷയില്‍ തീരുമാനമെടുക്കൂ.

അപേക്ഷ നല്‍കുന്നതിന് തൊട്ടുമുന്നോടിയായി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അയര്‍ലണ്ടില്‍ സ്ഥിരമായി താമസിച്ചിരിക്കണമെന്ന വ്യവസ്ഥ തുടരും. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഈ ഒരു വര്‍ഷത്തിനിടെ 100 ദിവസം വരെ രാജ്യത്തിന് പുറത്തുപോകാമെന്ന് നിയമത്തില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അത് സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ വായിക്കാം:

ഇമിഗ്രേഷന്‍, സിറ്റിസണ്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും, എല്ലാവിധ സഹായങ്ങള്‍ക്കും ബന്ധപ്പെടാം:

Adv. Jithin Ram

Loius Kennedy Solicitors

180 Templeogue Rd, Templeogue Village,

Dublin 6W, Co. Dublin, D6W EH01, Ireland

Contact: +353 89211 3987

Share this news

Leave a Reply

%d bloggers like this: