അയർലണ്ടുകാർ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞത് എന്തൊക്കെ?

അയര്‍ലണ്ടില്‍ സാന്നിദ്ധ്യമറിയിച്ച് 20 വര്‍ഷം പിന്നിടുമ്പോള്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഗൂഗിള്‍ പറയുന്നു. 2003-ലാണ് ഗൂഗിള്‍ ഡബ്ലിനില്‍ വെറും അഞ്ച് ജോലിക്കാരുമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

20 വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളിനെ ആശ്രയിച്ചത് കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ്. 2018-ലെ വേനല്‍ക്കാലത്ത് അതുമായി ബന്ധപ്പെട്ടുള്ള തെരച്ചിലുകളാണ് ഏറ്റവുമധികം നടന്നത്. അതില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട 5 കാര്യങ്ങള്‍ ചുവടെ:

1. How long will the heatwave last?
2. When will the heatwave end?
3. Heatwave memes
4. Met Eireann heatwave
5. Dublin heatwave

2011-ലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സെര്‍ച്ചുകളും ഏറെയുണ്ട്. അവ യഥാക്രമം ഇങ്ങനെ:

1. Dublin floods
2. Dundrum flooding
3. Meath flooding
4. Monaghan floods
5. Galway City flood

2015 മുതല്‍ കൊടുങ്കാറ്റുകള്‍ക്ക് പേരിടാന്‍ തുടങ്ങിയ ശേഷം Storm Ophelia, Storm Lorenzo, Storm Callum എന്നിവ വളരെയധികം പേര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു.

കാലാവസ്ഥ കഴിഞ്ഞാല്‍ സ്‌പോര്‍ട്‌സ് ആണ് കൂടുതല്‍ പേരും തെരയുന്നത്. 2012 ഒളിംപിക്‌സ് ആണ് അതില്‍ മുന്നില്‍. ‘When is Katie Taylor fighting in the Olympics’ എന്ന ചോദ്യമാണ് ആ വര്‍ഷം ഗൂഗിളില്‍ ട്രെന്‍ഡായ ചോദ്യം.

2009-ല്‍ അയര്‍ലണ്ട് ഗ്രാന്‍ഡ്സ്ലാം വിജയച്ചതിന് ശേഷം ‘grand slam’ എന്നതും ഏറെപ്പേര്‍ സെര്‍ച്ച് ചെയ്തു.

എങ്ങനെയെന്ന ചോദ്യങ്ങളുടെ കാര്യത്തില്‍ How to make pancakes, How to make loom bands (2014), How to use new Snapchat (2015) എന്നിവയാണ് അയര്‍ലണ്ടില്‍ മുന്നില്‍.

എന്ത് എന്ന ചോദ്യങ്ങളില്‍ What is the Lisbon Treaty (2008), What is blasphemy (2018) എന്നിവയാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടത്.

ഓരോ വാക്കിന്റെയും അര്‍ത്ഥം സംബന്ധിച്ച് അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്തത് ഇവയാണ്: twerk (2013), despacito (2017). ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ച 2019-അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം അര്‍ത്ഥം തിരഞ്ഞത് ‘impeachment’ എന്ന വാക്കിന്റേതാണ്.

Share this news

Leave a Reply

%d bloggers like this: