യൂറോപ്യന്‍ യൂണിയനില്‍ ആവശ്യത്തിന് വിശ്രമമില്ലാതെ ജനങ്ങള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി അയര്‍ലണ്ടും. 28 രാജ്യങ്ങളുടെ പട്ടികയില്‍ 24-ആം സ്ഥാനത്താണ് അയര്‍ലണ്ട്.
ഇയുവില്‍ ജോലിക്കാര്‍ക്ക് ഏറ്റവുമധികം വിശ്രമം കിട്ടുന്ന രാജ്യം സ്ലൊവാക്യയാണ്. പട്ടികയില്‍ 100-ല്‍ 86.04 പോയിന്റോടെയാണ് സ്ലൊവാക്യ ഒന്നാം സ്ഥാനത്തെത്തിയത്. ഫിന്‍ലന്‍ഡ്, ബള്‍ഗേറിയ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഇറ്റലി, നെതര്‍ലണ്ട്‌സ് എന്നീ രാജ്യങ്ങള്‍ വിശ്രമത്തിന്റെ കാര്യത്തില്‍ പിന്നില്‍ അയര്‍ലണ്ടിന് പിന്നിലാണ്.
രാജ്യത്ത് ശമ്പളത്തോടുകൂടിയുള്ള അവധി, പൊതുഅവധി ദിനങ്ങള്‍, ആഴ്ചയിലെ പരമാവധി ജോലിസമയം, ജോലിക്കിടെ വിശ്രമത്തിന് അനുവദിക്കുന്ന സമയം, എല്ലാ രാത്രിയിലും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറക്കം ലഭിക്കുന്നവരുടെ എണ്ണം തുടങ്ങിയവ അടിസ്ഥാനമാക്കി ബെഡ്‌റൂം ഫര്‍ണ്ണിച്ചര്‍ വില്‍പ്പനക്കാരായ ബെഡ് കിങ്ഡം ആണ് സര്‍വേ നടത്തി ഫലം പുറത്തുവിട്ടത്.