വാടകയ്ക്ക് പകരം സെക്സ്; RTB സർവേയിൽ ഇത് സംബന്ധിച്ച ചോദ്യവും ഉൾപ്പെടുത്തണം

അയര്‍ലണ്ടില്‍ ഭവനപ്രതിസന്ധി രൂക്ഷമായിരിക്കെ, വാടകവീടിന് പകരമായി സെക്സ് ആവശ്യപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ നീക്കം നടക്കവേ, The Residential Tenancies Board (RTB) നടത്തുന്ന വാര്‍ഷികസര്‍വേയില്‍ ഇക്കാര്യവും ഒരു ചോദ്യമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് Fine Gael സെനറ്ററായ Tim Lombard.

ഇത്തരത്തില്‍ സര്‍വേ വഴി ലഭിച്ച വിവരങ്ങള്‍, ഈ പ്രശ്‌നം രാജ്യത്ത് എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍ സഹായിക്കുകയും, അത് നിയമനിര്‍മ്മാണത്തിന് ഉപകാരപ്രദമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാടക പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരെ ലക്ഷ്യമിട്ടാണ് sex for rent എന്ന് വിളിക്കപ്പെടുന്ന ഈ രീതി നടക്കുന്നതെന്നും, ഇത് ഒരു തരത്തിലും സ്വീകാര്യമല്ലെന്നും Lombard വ്യക്തമാക്കി. വാടകയ്ക്ക് പകരമായി സെക്‌സ് ആവശ്യപ്പെട്ടുവെന്ന് പുറത്തുപറയാന്‍ മടിക്കുന്നവര്‍ക്ക് സര്‍വേ വഴി വ്യക്തിവിവരങ്ങള്‍ മറച്ചുവച്ച് തന്നെ അത് തുറന്നുപറയാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരിട്ടല്ലാതെ സര്‍വേ ഓണ്‍ലൈന്‍ വഴിയാക്കുന്നത് കൂടുതല്‍ പേരെ ഇത്തരം തുറന്നുപറച്ചിലുകള്‍ക്ക് പ്രചോദിപ്പിക്കുമെന്ന് പറഞ്ഞ Lombard, 2021-ലെ RTB സര്‍വേ ഈ പ്രശ്‌നം കണ്ടെത്താന്‍ പാകത്തിനുള്ളതായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: