ഡബ്ലിന് പിന്നാലെ Dundalk-ലും ആക്രമണം; രാജ്യം ഇതെങ്ങോട്ട്?

Dundalk-ലെ Rampart Lane പ്രദേശത്ത് ഞായറാഴ്ച നടന്ന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ഡബ്ലിനില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ വലിയ വിമര്‍ശനമുയരുന്നതിനിടെയാണ് ഓഗസ്റ്റ് 6 ഞായറാഴ്ച വൈകിട്ട് 6.30-ഓടെ 20-ലേറെ പ്രായമുള്ള പുരുഷന്‍ Dundalk-ല്‍ ആക്രമിക്കപ്പെട്ടത്. ഇദ്ദേഹം നിലവില്‍ Our Lady of Lourdes Hospital-ല്‍ ചികിത്സയിലാണ്.

അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. വിവരം നല്‍കുന്നയാളിന്റെ വ്യക്തിവിവരങ്ങള്‍ ഗാര്‍ഡ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

സിസിടിവി, ഡാഷ് ക്യാമറ ഫൂട്ടേജുകള്‍ കൈവശമുള്ളവരോ, Dundalk-ലെ Rampart Lane പ്രദേശത്ത് ഓഗസ്റ്റ് 6 ഞായര്‍ വൈകിട്ട് 6 മണിക്കും, 7 മണിക്കും ഇടയില്‍ ഉണ്ടായിരുന്നവരോ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം:

Dundalk Garda Station on 042 938 8400

Garda Confidential Line 1800 666 111

Share this news

Leave a Reply

%d bloggers like this: