വാട്ടർഫോർഡിൽ പുതിയ കലക്ഷൻ പോയിന്റുമായി IKEA

പ്രശസ്ത ഫര്‍ണ്ണിച്ചര്‍ വില്‍പ്പനക്കാരായ IKEA, വാട്ടര്‍ഫോര്‍ഡില്‍ പുതിയ മൊബൈല്‍ പിക്കപ്പ് പോയിന്റ് ആരംഭിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Tesco-യുമായി ചേര്‍ന്നാണ് പിക്കപ്പ് പോയിന്റ് പ്രവര്‍ത്തിക്കുക. വാട്ടര്‍ഫോര്‍ഡിലെ Tramore-ലുള്ള Tesco സ്‌റ്റോര്‍ ഇതോടെ കലക്ഷന്‍ പോയിന്റായി മാറും.

അയര്‍ലണ്ടില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് IKEA കൂടുതല്‍ സൗകര്യപ്രദമായ ഡെലവറി സൗകര്യമൊരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കിയ ശേഷം ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ കലക്ഷന്‍ സെന്റര്‍ തെരഞ്ഞെടുക്കാം. Tesco കാര്‍ പാര്‍ക്കില്‍ നിന്നാണ് ഡെലിവറി. ഇതിനുള്ള തീയതി, സമയം എന്നിവ കമ്പനി അറിയിക്കും. 200 യൂറോയ്ക്ക് താഴെയുള്ള ഓര്‍ഡറുകള്‍ക്ക് 15 യൂറോയാണ് കലക്ഷന്‍ ഫീസ്.

ഇതിന് പുറമെ Douglas Shopping Centre (Cork), St Stephen’s Green Shopping Centre (Dublin), Scotch Hall Shopping Centre (Drogheda), Naas എന്നിവിടങ്ങളില്‍ IKEA-യുടെ ‘plan-and-order points’-ഉം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാന സ്റ്റോര്‍ Ballymun-ലാണ്.

Share this news

Leave a Reply

%d bloggers like this: