യൂറോപ്യന്‍ യൂണിയനില്‍ റിമോട്ട് വര്‍ക്കിങ് ചെയ്യുന്നവരുടെ എണ്ണത്തില്‍ അയര്‍ലണ്ട് മുന്നില്‍. അടുത്തിടെ Eurostat നടത്തിയ ഗവേഷണത്തിന്റെ കണക്കുകള്‍ പ്രകാരം വിദൂരജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 18% വര്‍ധനവാണ് 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ അയര്‍ലണ്ടില്‍ രേഖപ്പെടുത്തിയത്.
Eurostat കണക്കുകളും കൂടി കൂട്ടിച്ചേര്‍ത്ത് BPN Praibas Real Estate നടത്തിയ സര്‍വേയില്‍ 27 ഇയു അംഗ രാജ്യങ്ങളില്‍ റിമോട്ട് വര്‍ക്ക് ഉപയോഗപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അയര്‍ലണ്ട് ആണെന്നും കണ്ടെത്തി.
റിമോട്ട് വര്‍ക്കിങ് രീതിയില്‍ ജോലി ചെയ്യുന്ന ആളുകളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ പേര്‍ വരുന്നത് നെതര്‍ലന്‍ഡ്‌സില്‍ ആണെങ്കിലും, ജനസംഖ്യയില്‍ work from home അവസരം ഉപഗോയപ്പെടുത്തുന്നവരുടെ ശരാശരി എണ്ണത്തില്‍ അയര്‍ലണ്ട് തന്നെയാണ് മുന്നില്‍.
ഇയുവില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുന്നവരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും അയര്‍ലണ്ട് ആണ്. രാജ്യത്തെ 52% ആളുകളും സ്‌കൂള്‍ തലം കഴിഞ് 3rd level അല്ലെങ്കില്‍ അതിന് മുകളില്‍ വിദ്യാഭ്യാസം നേടുന്നവരാണ്. ഈ കണക്കും work from home എന്ന പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന കാര്യവും തമ്മില്‍ ബന്ധമുണ്ടെന്ന് BNP Praibas Real Estate-ലെ John McCartney പറഞ്ഞു.
അതേ സമയം നിരവധി തൊഴിലാളികള്‍ ഓഫീസ് ജോലികളിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നും, പക്ഷേ പൂര്‍ണ്ണമായും work from home അല്ലെങ്കില്‍ part-time work from home എന്ന രീതി തിരഞ്ഞെടുത്തവര്‍ക്ക് ഇനി മുഴുവന്‍ സമയവും ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.