വടക്കൻ അയർലണ്ടിൽ പൊലീസുകാർക്ക് നേരെ പടക്കമെറിഞ്ഞു; 2 പേർക്ക് പരിക്ക്

വടക്കന്‍ അയര്‍ലണ്ടിലെ Co Fermanagh-യില്‍ പൊലീസുകാര്‍ക്ക് നേരെ പടക്കമെറിഞ്ഞു. വ്യാഴാഴ്ച രാത്രി Enniskillen-ലെ Hollyhill Link Road പ്രദേശത്ത് ചിലര്‍ പ്രശ്‌നം സൃഷ്ടിതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയപ്പോഴാണ് അക്രമികള്‍ പൊലീസിന് നേരെ പടക്കം കത്തിച്ചെറിഞ്ഞത്. തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

പടക്കം മുഖത്തിന് സമീപം വന്നുവീണ് പൊലീസുകാരിലൊരാള്‍ക്ക് ചെവിക്കാണ് പരിക്കേറ്റത്. മറ്റേയാള്‍ക്ക് ഉഗ്രശബ്ദത്തില്‍ പടക്കം പൊട്ടിയതിനെത്തുടര്‍ന്ന് ഇയര്‍ഡ്രമ്മിന് കേടുപാട് സംഭവിച്ചു.

അതേസമയം ലൈസന്‍സ് ഇല്ലാതെ പടക്കം ഉപയോഗിച്ചാല്‍ 5,000 പൗണ്ട് വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് Police Service of Northern Ireland (PSNI) വ്യക്തമാക്കി. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: