ഷാനൻ, കോർക്ക് എയർപോർട്ടുകളിൽ നിന്നും പാരിസിലേയ്ക്ക് നേരിട്ട് സർവീസ് പ്രഖ്യാപിച്ച് എയർ ലിംഗസ്

ഷാനണ്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നും ഫ്രാന്‍സിലെ പാരിസിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ലിംഗസ് (Aer Lingus). ഇതോടെ 12 വര്‍ഷത്തിന് ശേഷം ഷാനണില്‍ നിന്നും പാരിസിലേയ്ക്ക് സര്‍വീസ് പുനരാരംഭിച്ചിരിക്കുകയാണ്.

അതേസമയം കോര്‍ക്കില്‍ നിന്നുള്ള സര്‍വീസ് താല്‍ക്കാലികമായിരിക്കുമെന്ന് എയര്‍ ലിംഗസ് വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രാന്‍സില്‍ നടന്നുവരുന്ന റഗ്ബി വേള്‍ഡ് കപ്പ് കൂടി മുന്നില്‍ക്കണ്ടാണ് എയര്‍ ലിംഗസിന്റെ നീക്കം. ഇന്ന് (ശനിയാഴ്ച) അര്‍ദ്ധരാത്രി നടക്കുന്ന അയര്‍ലണ്ട്- സൗത്ത് ആഫ്രിക്ക റഗ്ബി മത്സരം കാണാനായി നിരവധി പേര്‍ എയര്‍ ലിംഗസ് വിമാനം വഴി പാരിസിലേയ്ക്ക് യാത്ര ചെയ്യുമെന്നാണ് കരുതുന്നത്.

ആഴ്ചയില്‍ രണ്ട് തവണയാണ് രണ്ട് A321 LR വിമാനങ്ങള്‍ ഷാനണ്‍-പാരിസ് സര്‍വീസുകള്‍ നടത്തുക. വിനോദസഞ്ചാരികള്‍ക്കും ഏറെ ഉപകാരപ്രദമാണ് പുതിയ സര്‍വീസ്. ബോസ്റ്റണ്‍, ജെഎഫ്‌കെ എന്നീ യുഎസ് എയര്‍പോര്‍ട്ടുകളിലേയ്ക്ക് യാത്ര ചെയ്യുന്ന യൂറോപ്പുകാര്‍ക്ക്, ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിക്കാനും ഈ സര്‍വീസ് ഉപകാരപ്പെടും.

താല്‍ക്കാലികമായ കോര്‍ക്ക്-പാരിസ് സര്‍വീസ് ഒക്ടോബര്‍ 30 വരെ ഉണ്ടാകുമെന്നും എയര്‍ ലിംഗസ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: