സ്റ്റാംപ് 4 വിസക്കാർക്കും ഇനിമുതൽ അയർലണ്ടിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാം

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജോലികള്‍ക്കായി (സിവില്‍ സര്‍വീസ്) ഇനിമുതല്‍ സ്റ്റാംപ് 4 പെര്‍മിഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നിശ്ചിത കാലയളവ് വരെ നിയമപരമായി അയര്‍ലണ്ടില്‍ താമസിക്കാനും, ജോലി ചെയ്യാനും അവകാശം നല്‍കുന്ന രേഖയാണ് സ്റ്റാംപ് 4. 2022-ല്‍ മാത്രം 20,000-ല്‍ അധികം സ്റ്റാംപ് 4 പെര്‍മിഷനുകളാണ് വിദേശപൗരന്മാര്‍ക്കായി അയര്‍ലണ്ട് നല്‍കിയിട്ടുള്ളത്.

രാജ്യത്തെ സിവില്‍ സര്‍വീസിന് അപേക്ഷിക്കാനുള്ള യോഗ്യത വിപുലീകരിക്കുന്നതോടെ സ്റ്റാംപ് 4 കൈവശമുള്ള ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാം. പൊതുമേഖലാ ജോലികളില്‍ കൂടുതല്‍ വൈവിധ്യത ലക്ഷ്യമിട്ടാണ് യോഗ്യതാ മാനദണ്ഡങ്ങള്‍ വിപുലീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിദഗ്ദ്ധരായ ജോലിക്കാരെ നിയമിക്കാന്‍ പുതിയ നീക്കം സഹായകമാകുമെന്ന് Public Expenditure, NDP Delivery and Reform മന്ത്രിയായ Paschal Donohoe അഭിപ്രായപ്പെട്ടു. മന്ത്രിയുടെ വകുപ്പിനൊപ്പം പൊതുനിയമനം നടത്താന്‍ അധികാരമുള്ള Public Appointments Service-ഉം കൂടിച്ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഫലമായാണ് യോഗ്യതാപരിധി വിപുലീകരിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: