തുടർച്ചയായ മഴ, വെള്ളപ്പൊക്ക സാധ്യത; അയർലണ്ടിലെ 3 കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം

ശക്തമായ മഴയും, വെള്ളപ്പൊക്ക സാധ്യതയും മുന്നില്‍ക്കണ്ട് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ കാലാവസ്ഥാ നിരീക്ഷണവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബാബേറ്റ് കൊടുങ്കാറ്റിനൊപ്പമെത്തിയ മഴ കഴിഞ്ഞയാഴ്ച കോര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.

തിങ്കളാഴ്ച രാവിലെ 4 മണി മുതല്‍, ചൊവ്വാഴ്ച രാവിലെ 4 മണി വരെ 24 മണിക്കൂര്‍ നേരമാണ് കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ, വെള്ളപ്പൊക്കം, റോഡിലെ കാഴ്ച മങ്ങല്‍, യാത്ര ദുഷ്‌കരമാകല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ആളുകള്‍ അതീവജാഗ്രത പാലിക്കണം.

ഇതിന് പുറമെ ഇന്ന് (ഞായര്‍) വൈകിട്ട് 6 മണിമുതല്‍, തിങ്കളാഴ്ച രാവിലെ 6 മണി വരെ Clare, Limerick, Cork, Kerry, Tipperary, Galway എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്.

Carlow, Kildare, Laois, Longford, Offaly, Westmeath, Wicklow, Roscommon എന്നിവിടങ്ങളിലും തിങ്കളാഴ്ച രാവിലെ 4 മണിമുതല്‍ വൈകിട്ട് 4 മണി വരെ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്. യെല്ലോ വാണിങ് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: