അയർലണ്ടിൽ ആദ്യമായി വീട് വാങ്ങിക്കുന്നവർക്ക് പ്രോപ്പർട്ടി വിലയുടെ 30% വരെ സർക്കാർ സഹായം; വരുമാന പരിധിയില്ലാത്ത First Home Scheme-നെക്കുറിച്ച് അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി വിലയുടെ 30 ശതമാനം വരെ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പദ്ധതിയാണ് First Home Scheme(FHS). ഒരു shared equity scheme എന്ന രീതിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്. വാങ്ങിക്കുന്ന വീടിന്റെ ഒരു നിശ്ചിത ഓഹരിക്ക് പകരമായി ആകെ വിലയുടെ 30 ശതമാനം വരെ പദ്ധതിയിലൂടെ സര്‍ക്കാരും, പങ്കാളികളായി ബാങ്കുകളും ചേര്‍ന്ന് നല്‍കും. ഈ 30 ശതമാനം ഷെയർ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് തിരികെ വാങ്ങിക്കാവുന്നതാണ്. അതേസമയം തിരികെ വാങ്ങിക്കണമെന്ന് നിർബന്ധവുമില്ല.

ആദ്യമായി വീട് വാങ്ങിക്കുന്നവരെയും, പുതിയ വീട് വാങ്ങിക്കാന്‍ ആഗ്രഹമുണ്ടായിട്ടും കയ്യില്‍ പണമില്ലാത്തവരെയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. പദ്ധതിയുടെ ഗുണഭോക്താവുന്നതിനായി വരുമാന പരിധിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

First Home Scheme യോഗ്യതകള്‍

ഈ പദ്ധതിയുടെ ഗുണഭോക്താവുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏതൊക്കെയന്ന് പരിശോധിക്കാം.

അയര്‍ലന്‍ഡില്‍ താമസിക്കാന്‍ അവകാശമുള്ളതും, 18 വയസ്സിന് മുകളില്‍ പ്രായമുള്ളതുമായ first-time buyerനും, ‘fresh start’ അപേക്ഷകര്‍ക്കുമാണ് പദ്ധതി ആനുകൂല്യം ലഭിക്കാനുള്ള യോഗ്യത. ഇതിനുമുന്‍പ് താമസിക്കാനായി വീട് വാങ്ങിയിട്ടില്ലാത്ത ആളുകളയെും, അയര്‍ലന്‍ഡിലോ , വിദേശത്തോ സ്വന്തമായി വീടില്ലാത്തവരെയുമാണ് first-time buyer ആയി കണക്കാക്കുന്നത്.

മുന്‍പ് ഒരു വീട് സ്വന്തമായി ഉണ്ടാവുകയും, നിലവില്‍ ആ പ്രോപ്പര്‍‍ട്ടിയില്‍ സാമ്പത്തിക അവകാശം ഇല്ലാതാവുകയുമാണെങ്കില്‍ നിങ്ങളെ ഒരു ‘fresh start അപേക്ഷകൻ/ അപേക്ഷക ആയി കണക്കാക്കും. വിവാഹമോചനം, ബന്ധം വേര്‍പെടുത്തല്‍, പാപ്പരാവല്‍ തുടങ്ങിയ കാരണങ്ങള്‍ ഇവിടെ പരിഗണിക്കും.

മറ്റൊരാളുമായി ചേര്‍ന്നുകൊണ്ടാണ് വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവരും first-time buyer/ ‘fresh start അപേക്ഷകർ ആവണമെന്ന നിബന്ധനയുമുണ്ട്. പുതുതായി പണികഴിപ്പിച്ച വീടുകള്‍ വാങ്ങിക്കുന്നവര്‍ക്ക് മാത്രമാണ് ഈ പദ്ധതിയുടെ ഭാഗമാവാന്‍ കഴിയുക. സെക്കന്റ് ഹാന്റ് വീടുകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

അതേസമയം സ്വന്തമായി വീട് നിർമ്മിക്കുന്നവരെ 2023 സെപ്റ്റംബർ മുതൽ ഈ പദ്ധതിയില്ർ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം സ്ഥലത്ത് വേണം ഇത്തരക്കാർ വീട് നിർമ്മിക്കാൻ. നിർമ്മാണ ജോലികൾ ഉടമയോ, ഒരു കോൺട്രാക്ടറോ മേൽനോട്ടം വഹിക്കുകയും വേണം.

പ്രൈസ് ലിമിറ്റ്

രാജ്യത്തെ ഓരോ പ്രദേശത്തും പദ്ധതി പ്രകാരം വീട് നർമ്മിക്കുന്നതിന് പ്രൈസ് ലിമിറ്റ് ഉണ്ട്. ഓരോ ഏരിയയിലെയും ഫസ്റ്റ് ടൈം ബയേഴ്സിന്റെ ശരാശരി വില അടിസ്ഥാനമാക്കിയാണ് ഈ പ്രൈസ് ലിമിറ്റ് നിശ്ചയിച്ചിരിക്കുന്നത്.

Local authority areaPrice limits for buyingPrice limits for building
Cork City, Dublin City, Dún Laoghaire-Rathdown, Fingal, South Dublin€475,000 for houses and €500,000 for apartments€475,000
Galway City€425,000 for houses and €425,000 for apartments€425,000
Limerick City and County€375,000 for houses and €450,000 for apartments€375,000
Waterford City and County€350,000 for houses and €450,000 for apartments€350,000
Co Wicklow€475,000 for all properties€475,000
Co Cork, Co Kildare€425,000 for all properties€425,000
Co Galway, Co Kilkenny, Co Louth, Co Meath, Co Westmeath€375,000 for all properties€375,000
Co Laois€350,000 for all properties€350,000
Co Carlow, Co Cavan, Co Clare, Co Donegal, Co Kerry, Co Leitrim, Co Longford, Co Mayo, Co Monaghan, Co Offaly, Co Roscommon, Co Sligo, Co Tipperary, Co Wexford€325,000 for all properties€325,000

Note: Duplexes fall under the house price limits.

പദ്ധതിയിൽ അംഗങ്ങളായ ബാങ്കുകൾ/ ലോൺ കമ്പനികൾ

വീടിനായുള്ള മോര്‍ട്ട്ഗേജ് FHS-ന്റെ ഭാഗമായ ഏതെങ്കിലുമൊരു ബാങ്കില്‍ നിന്നായിരിക്കണം എന്ന നിബന്ധനയുണ്ട്. Bank of Ireland, Permanent TSB, Allied Irish Bank , Haven Mortgages, EBS എന്നിവയാണ് നിലവലില്‍ പദ്ധതിയുടെ ഭാഗമായ ബാങ്കുകള്‍. സെന്‍ട്രല്‍ ബാങ്ക് നിയമപ്രകാരം ലഭിക്കാവുന്ന തുക ഈ വായ്പക്കാരില്‍ നിന്നും അപേക്ഷകര്‍ കടമെടുത്തിരിക്കുണം. നിലവില്‍ വാര്‍ഷിക വരുമാനത്തിന്റെ 3.5 മടങ്ങാണ് മോര്‍ട്ട്ഗേജ് ആയി ലഭിക്കുന്നത്.

അതേസമയം ബാങ്കിൽ നിന്നും Macro Prudential Exception (MPE) ഇളവ് ലഭിക്കുന്നവർക്ക് പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കില്ല. പ്രത്യേക മാനദണ്ഡങ്ങളോടെ സെൻട്രൽ ബാങ്ക് പരിധിയിലും അധികം വായ്പ ലഭിക്കുന്നതിനെയാണ് Macro Prudential Exception (MPE) എന്ന് പറയുന്നത്.

തുകയുടെ 10% ഡെപ്പോസിറ്റ് നൽകുക എന്നത് പദ്ധതിയുടെ ഭാഗമാണ്. വീട് വാങ്ങുന്നവരാണെങ്കിൽ ആകെ വിലയുടെ 10% ആണ് ഡെപ്പോസിറ്റ്. Help to Buy സ്കീം പ്രകാരം സഹായം ലഭിക്കുന്നവരാണെങ്കിൽ, ആ തുക ഡെപ്പോസിറ്റിനായി ഉപയോഗിക്കാം.

സ്വന്തമായി വീട് നിർമ്മിക്കുകയാണെങ്കിൽ നിർമ്മാണച്ചെലവിന്റെ 10% ഡെപ്പോസിറ്റായി നൽകണം. സ്ഥലത്തിന്റെ ഇക്വിറ്റി ഇത്തരത്തിൽ ഡെപ്പോസിറ്റ് നൽകാനായി ഉപയോഗിക്കാം.

പദ്ധതിയിൽ അപേക്ഷിക്കാൻ നിങ്ങൾ യോഗ്യരാണോ എന്ന് പരിശോധിക്കാൻ ഈ വെബ്സൈറ്റ് സന്ദർശിക്കാം: https://www.firsthomescheme.ie/eligibility-calculator/

എത്ര ഫണ്ട് ലഭിക്കും?

ഒരു shared equity scheme എന്ന രീതിയിലാണ് First Home Scheme പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ സർക്കാർ ഉടമസ്ഥാവകാശത്തിന് പകരമായി ഒരു നിശ്ചിത തുക സഹായമായി ലഭിക്കും. വീടിന്റെ വിപണിമൂല്യം അടിസ്ഥാനമാക്കിയാണ് ഈ തുക കണക്കാക്കുക. ആവശ്യമുള്ളപ്പോള്‍ ഉടമസ്ഥന് ഈ ഉടമസ്ഥാവകാശം തിരികെ വാങ്ങാവുന്നതുമാണ്. ആ സമയം ഈ വീടിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശവും ഉടമസ്ഥന്റേതായി മാറും.

വാങ്ങിക്കുന്ന വീടിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 30 ശതമാനമാണ് പരമാവധി ഇതുവഴി ലഭിക്കുക. Help To Buy സ്കീം ആനുകൂല്യങ്ങള്‍ ലഭിക്കുന്ന അപേക്ഷകര്‍ക്ക് ഇത് 20 ശതമാനമായി കുറയും.

ഏറ്റവും കുറഞ്ഞത് വീടിന്റെ വിലയുടെ 2.5 ശതമാനം അല്ലെങ്കിൽ 10,000 യൂറോയാണ് (ഏതാണോ വലുത്) സഹായമായി ലഭിക്കുക.

ചാര്‍ജ്ജ് എത്ര?

ആദ്യ അഞ്ച് വര്‍ഷത്തേക്ക് ഈ പദ്ധതിയില്‍ യാതൊരു വിധ ചാര്‍ജ്ജുകളും ഈ‌ടാക്കുന്നതല്ല. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇക്വിറ്റി ഷെയര്‍ തിരികെ വാങ്ങിയില്ലെങ്കില്‍ ,തുടര്‍ന്ന് ഒരു സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടതായി വരും. വീട് വാങ്ങിയപ്പോള്‍ പദ്ധതി പ്രകാരം ലഭിച്ച തുകയുടെ നിശ്ചിത ശതമാനമാണ് ഈ ചാര്‍ജ്ജ്.

വീട്ടില്‍ താമസിക്കുന്ന വര്‍ഷത്തിനനുസരിച്ച് ഇതില്‍ വര്‍ദ്ധനവുണ്ടാവും. 6 മുതല്‍ 15 വര്‍ഷം താമസിച്ചാൽ 1.75 ശതമാനം, 16 മുതല്‍ 29 വര്‍ഷം വരെ 2.15 ശതമാനം, 30 വര്‍ഷത്തില്‍ കൂടുതല്‍ താമസിച്ചാല്‍ 2.85 ശതമാനം എന്നിങ്ങനെയാണ് ഈ നിരക്ക്.

മാസത്തവണകളായോ, വാര്‍ഷിക തവണകളായോ ഈ സര്‍വ്വീസ് ചാര്‍ജ്ജ് അടയ്ക്കാവുന്നതാണ്. സര്‍വ്വീസ് ചാര്‍ജ്ജ് അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കുറഞ്ഞ തുക അടയ്ക്കാനും, ഒരു നിശ്ചിത സമയത്തേക്ക് പേയ്മെന്റ് താത്കാലികമായി നിര്‍ത്തിവയ്ക്കാനുമുള്ള സംവിധാനമുണ്ട്.

ഇക്വിറ്റി ഷെയര്‍ മുഴുവനായും തിരികെ വാങ്ങാന്‍ കഴിയുമോ?

ഉടമസ്ഥര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രോപ്പര്‍ട്ടിയിലെ ഇക്വിറ്റി ഷെയര്‍ തിരികെ വാങ്ങാന്‍ കഴിയുന്നതാണ്. ഒറ്റത്തവണയായി മുഴുവൻ തുകയും നൽകുകയോ, അല്ലെങ്കിൽ തവണകളായോ ഇക്വിറ്റി പണം തിരികെ നൽകാം. അതേസമയം തവണകളായി നൽകുമ്പോൾ ഏറ്റവും കുറഞ്ഞത് തുകയുടെ 5 ശതമാനം നൽകണം. മാത്രമല്ല വർഷത്തിൽ രണ്ട് വട്ടം മാത്രമേ ഇത്തരത്തിൽ തവണകളായുള്ള തിരിച്ചടവ് അനുവദിക്കൂ.

ഇക്വിറ്റി ഷെയര്‍ പ്രോപ്പര്‍ട്ടിയുടെ മാര്‍ക്കറ്റ് വാല്യുവുമായി ബന്ധപ്പെട്ടതിനാല്‍ മാര്‍ക്കറ്റ് മൂല്യം കൂടുമ്പോള്‍ ഷെയര്‍ തിരികെ വാങ്ങുന്നതിനുളള തുകയും കൂടും. ഉദാഹരണത്തിന് 3 ലക്ഷം യൂറോയ്ക്ക് 2022-ല്‍ നിങ്ങള്‍ വീട് വാങ്ങുന്നു എന്നിരിക്കട്ടെ. ഈ വിലയുടെ 10 ശതമാനം ഇക്വിറ്റി ഷെയറിന് പകരമായി 30,000 യൂറോ നിങ്ങള്‍ക്ക് സഹായം ലഭിക്കുകയും ചെയ്തു. 2025-ല്‍ നിങ്ങള്‍ ഇക്വിറ്റി ഷെയര്‍ തിരികെ വാങ്ങുമ്പോള്‍ പ്രോപ്പര്‍ട്ടിയുടെ മാര്‍ക്കറ്റ് വാല്യൂ 350,000 യൂറോ ആയി ഉയര്‍ന്നെങ്കില്‍ ഇക്വിറ്റി തിരികെ വാങ്ങിക്കാന്‍ നിങ്ങള്‍ 35000 യൂറോ നല്‍കേണ്ടി വരും.

ഇക്വിറ്റി തിരികെ വാങ്ങുന്നത് എങ്ങനെ?

ഇക്വിറ്റി തിരികെ വാങ്ങാനായി ആദ്യം നിങ്ങളുടെ വീടിന്റെ മാര്‍ക്കറ്റ് വാല്യൂ FHS അംഗീകൃത Valuer വഴി നിശ്ചയിക്കണം. ഈ റിപ്പോര്‍ട്ട് FHS-ല്‍ അയച്ചുകൊടുത്തുകൊണ്ട് ഒരു redemption quote ആവശ്യപ്പെടണം. ഇതോടൊപ്പം ചില രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി: https://www.firsthomescheme.ie/faqs/redeeming-your-equity-share/

ഏജന്‍സി മൂല്യനിര്‍ണ്ണയത്തില്‍ ഉടമസ്ഥര്‍ തൃപ്തരല്ലെങ്കില്‍ രണ്ടാതമതായി ഇത് നടത്താം. ഇതിലും തൃപ്തരല്ലെങ്കില്‍ FHS തന്നെ സ്വതന്ത്രമായി മൂല്യനിര്‍ണ്ണയം നടത്തും. ഇത് അന്തിമമായിരിക്കും.

വീട് മോടിപിടിപ്പിക്കാൻ പണം ചെലവാക്കിയിട്ടുണ്ടെങ്കിൽ?

വീട് മോടികൂട്ടുകയോ, വീട് വലുതാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് മാര്‍ക്കറ്റ് വാല്യൂ കൂട്ടുന്നതിനായി പരിഗണിക്കുന്നതല്ല.

ഇക്വിറ്റി ഷെയർ നിർബന്ധമായും അടച്ച് തീർക്കേണ്ടിവരുന്ന സന്ദർഭങ്ങൾ

വീട് വില്‍ക്കുകയോ, വാടകയ്ക്ക് നല്‍കുകയോ ചെയ്താല്‍ ലഭിച്ച തുക തിരികെ നല്‍കി ഇക്വിറ്റി ഷെയര്‍ തിരികെ വാങ്ങേണ്ടതായി വരും. അതേസമയം വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നല്‍കുകയും, ഉടമസ്ഥര്‍ വീട്ടില്‍ തന്നെ തുടരുകയുമാണെങ്കില്‍ പദ്ധതിയില്‍ തുടരാവുന്നതാണ്.

മോര്‍ട്ട്ഗേജ് നല്‍കിയ ബാങ്കില്‍ നിന്നും പദ്ധതിയില്‍ ഉള്‍പ്പെടാത്ത ബാങ്കിലേക്ക് മോര്‍ട്ട്ഗേജ് സ്വിച്ച് ചെയ്താല്‍ ഇക്വിറ്റി ഷെയറും, സര്‍വ്വീസ് ചാര്‍ജ്ജും നല്‍കേണ്ടതായി വരും. അപേക്ഷകര്‍ മരണപ്പെടുകയാണെങ്കിലും ഇക്വിറ്റി ഷെയര്‍ തുക തിരികെ നല്‍കണം.

അപേക്ഷിച്ചയാളോ, പദ്ധതിയിൽ അംഗമായ അവസാനത്തെ ആളോ മരണപ്പെടുകയാണെങ്കിലും ഇക്വിറ്റി ഷെയർ തിരികെ അടയ്ക്കണം.

അപേക്ഷിക്കുന്ന രീതി

ഓൺലൈൻ വഴി അപേക്ഷ നൽകാൻ: https://application.firsthomescheme.ie/main

ഓൺലൈനിൽ അപേക്ഷ നൽകാൻ ബുദ്ധിമുട്ടാണെങ്കിൽ FHS അധികൃതരുമായി ബന്ധപ്പെട്ടാൽ വേണ്ട സഹായങ്ങൾ ലഭിക്കും.

1. പദ്ധതി ആനുകൂല്യം ലഭിക്കാന്‍ അര്‍ഹരാണോ എന്ന് ഉറപ്പുവരുത്തുക. ഇതിനായി FHS എലിജിബിലിറ്റി കാല്‍ക്കുലേറ്ററിന്റെ സഹായം തേടാം

2. പദ്ധതിയുടെ ഭാഗമായ ബാങ്കില്‍ നിന്നും പ്രാഥമിക മോര്‍ട്ട്ഗേജ് അപ്രൂവല്‍ നേടുക.

3. ഓണ്‍ലൈന്‍ അപേക്ഷ : വ്യക്തിഗത വിവരങ്ങള്‍, വാങ്ങുന്ന പ്രോപ്പര്‍ട്ടി സംബന്ധിച്ചും, സോളിസിറ്റര്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ അപേക്ഷയില്‍ നല്‍കണം. കൂടാതെ മോര്‍ട്ട്ഗേജ് അപ്രൂവല്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, അഡ്രസ് പ്രൂഫ് എന്നിവയും സമര്‍പ്പിക്കണം. വീട് നിർമ്മിക്കുകയാണെങ്കിൽ നിർമ്മാണച്ചെലവിന്റെ എസ്റ്റിമേറ്റും സമർപ്പിക്കണം.

4. FHS-ല്‍ നിന്നുള്ള അപ്ലിക്കേഷന്‍ റിവ്യൂ നടത്തും.

5. FHS-ല്‍ നിന്നുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്; എത്ര തുക ലഭിക്കും എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റിലുണ്ടാവും. ഇത് മോര്‍ട്ട്ഗേജിനായുള്ള അപേക്ഷയ്ക്കൊപ്പം ബാങ്കില്‍ സമര്‍പ്പിക്കണം.

6. ബാങ്കില്‍ നിന്നുള്ള മോര്‍ട്ട്ഗേഡ് അപ്രൂവല്‍ ലെറ്റര്‍.

7. മോര്‍ട്ട്ഗേജ് അപ്രൂവല്‍ സര്‍ട്ടിഫിക്കേറ്റ്, ആവശ്യമായ രേഖകൾക്കൊപ്പം FHS വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യുക. സ്വന്തമായി വീട് നിർമ്മിക്കുന്നവർ അംഗീകൃത ആർക്കിടെക്ട്, എഞ്ചിനീയർ, ക്വാണ്ടിറ്റി സർവെയർ എന്നിവരിൽ ആരിൽ നിന്നെങ്കിലും നിർമ്മാണച്ചെലവ് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.

8. FHS ല്‍ നല്‍കിയ അപേക്ഷ സ്വീകരിച്ചാല്‍ FHS കസ്റ്റമര്‍ കോണ്‍ട്രാക്ട് നിങ്ങള്‍ക്ക് നല്‍കും. സോളിസിറ്ററിന്റെ സാന്നിദ്ധ്യത്തില്‍ നിങ്ങൾ ഈ കരാറില്‍ ഒപ്പുവയ്ക്കണം.

9. ഒപ്പുവച്ച കോൺട്രാക്ട് സൊളിസിറ്റർ FHS-ലേയ്ക്ക് അയച്ചാൽ FHS ഫണ്ട് നിങ്ങളുടെ സോളിസിറ്ററുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. ഈ തുക ഉപയോഗിച്ച് വീട് വാങ്ങാവുന്നതാണ്.

അതേസമയം സ്വന്തമായി വീട് നിർമ്മിക്കുകയാണെങ്കിൽ, അടുത്ത 12 മാസത്തിനുള്ളിൽ നിങ്ങൾക്ക് സൊളിസിറ്ററുടെ അക്കൌണ്ടിലേയ്ക്ക് പണം അയയ്ക്കാൻ പറയാം. 24 മാസത്തിനുള്ളിൽ വീട് നിർമ്മിക്കുകയും വേണം.

Tenant Home Purchase Scheme

FHS-ന്റെ ഭാഗമായി ഈയിടെ കൂട്ടിച്ചേര്‍ത്ത പദ്ധതിയാണ് Tenant Home Purchase Scheme. ഈ പദ്ധതി പ്രകാരം, നിങ്ങള്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിച്ചുകൊണ്ടിരിക്കുന്ന വീട്, വീട്ടുടമ വില്‍ക്കുകയാണെങ്കില്‍, അത് വാങ്ങാന്‍ നിങ്ങള്‍ക്ക് സഹായം ലഭിക്കും.

സെക്കന്‍ഡ് ഹാന്‍ഡ് വീടും വാങ്ങാം എന്നതാണ് FHS-ല്‍ നിന്നും ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. അതേസമയം ഈ പദ്ധതി പ്രകാരം വീട് വാങ്ങുന്നവര്‍, ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള Help to Buy സഹായത്തിന് അര്‍ഹരായിരിക്കില്ല.

ഈ പദ്ധതി വഴി വീട് വാങ്ങാന്‍ അപേക്ഷിക്കുന്നതിനായി, വീട്ടില്‍ നിന്നും കുടിയിറക്കപ്പെടാന്‍ പോകുകയാണെന്ന് കാണിക്കുന്ന notice of termination അപേക്ഷയ്‌ക്കൊപ്പം നല്‍കണം. ബാക്കിയെല്ലാം നടപടിക്രമങ്ങളും FHS-ന് സമാനമാണ്.
Tenant Home Purchase Scheme-ല്‍ അപേക്ഷിക്കാനായി: https://application.firsthomescheme.ie/main
ഈ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.firsthomescheme.ie/faqs/about-the-tenant-home-purchase-product/

First Home Scheme (FHS) സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് First Home Scheme കാര്യാലയത്തിലോ താഴെ നല്‍കിയിരിക്കുന്ന ടെലഫോണ്‍, ഇമെയില്‍ എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ First Home Scheme വെബ്സൈറ്റിലും ലഭ്യമാണ്.
Block C
Maynooth Business Campus
Maynooth
Co Kildare
W23 F854
Tel: 0818 275 662
Homepage: https://www.firsthomescheme.ie/
Email: info@firsthomescheme.ie

Local Authority Affordable Purchase Scheme

ഈ പദ്ധതികള്‍ക്ക് പുറമെ വീട് വാങ്ങാന്‍ സഹായിക്കുന്ന മറ്റൊരു പദ്ധതിയായ Local Authority Affordable Purchase Scheme-ഉം നിലവിലുണ്ട്. ഈ പദ്ധതി പ്രകാരം വീടിന്റെ ഇക്വിറ്റി വാങ്ങുക ബാങ്കുകള്‍ക്ക് പകരം പ്രാദേശിക അതോറിറ്റികളായിരിക്കും. എന്നാല്‍ ഇത് പ്രത്യേക പ്രദേശങ്ങളില്‍ മാത്രമാണ് ലഭ്യമാകുക.

കൂടുതൽ വിവരങ്ങൾക്ക്: https://www.citizensinformation.ie/en/housing/owning-a-home/help-with-buying-a-home/local-authority-affordable-purchase-scheme/

പ്രോപ്പർട്ടി സംബന്ധമായ എല്ലാ നിയമസഹായങ്ങൾക്കും:

Adv. Jithin Ram

Mob: 089 211 3987

Louis Kennedy Solicitors (പ്രോപ്പർട്ടി ഡീലിങ്സ് ചെയ്യുന്ന അയർലണ്ടിലെ ഏക ഇന്ത്യൻ നിയമ സ്ഥാപനം)

Email: info@louiskennedysolicitors.ie

Courtesy: Abdul Asees, Solicitor Jaya Tharayil

Share this news

Leave a Reply

%d bloggers like this: