ലോകകപ്പ് ഫൈനൽ ആഘോഷമാക്കാൻ AMC-യും ഷീലാ പാലസ് റസ്റ്ററന്റും; ഫൈനൽ ദിവസം അൺലിമിറ്റഡ് ഫുഡും ഡ്രിങ്ക്‌സും

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം ആഘോഷമാക്കാന്‍ ഡബ്ലിനിലെ പ്രശസ്തമായ AMC ക്രിക്കറ്റ് ക്ലബ്ബും, മലയാളികളുടെ പ്രിയപ്പെട്ട് റസ്റ്ററന്റായ ഷീലാ പാലസും. ഫൈനല്‍ നടക്കുന്ന ദിവസമായ നവംബര്‍ 19 ഞായറാഴ്ച രാവിലെ മുതല്‍ രാത്രി വരെ വെറും 29.99 യൂറോയ്ക്ക് അണ്‍ലിമിറ്റഡ് ഭക്ഷണവും, ഡ്രിങ്ക്‌സുമാണ് റസ്റ്ററന്റില്‍ ഒരുക്കിയിരിക്കുന്നത്.

രാവിലെ 9 മണിമുതല്‍ റസ്റ്ററന്റിലേയ്ക്ക് എത്താവുന്നതാണ്. ഫൈനല്‍ മത്സരം ആസ്വദിക്കുന്നതിനൊപ്പം രുചികരമായ ഭക്ഷണത്തോടെ ഈ ദിനം ആഘോഷമാക്കാന്‍ ഏവര്‍ക്കും സ്വാഗതം.

50 പേര്‍ക്കുള്ള സീറ്റാണ് പരിപാടിയുടെ ഭാഗമായി ഉണ്ടാകുക. അതിനാല്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് സീറ്റുകള്‍ നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോഷി – +353 (87) 6790911

അഡ്രസ്:
Sheela Palace Restaurant
Ballyowen Shopping Centre
Lucan

Share this news

Leave a Reply

%d bloggers like this: