ഈ വർഷത്തെ ഏറ്റവും മികച്ച ‘Luxury Newcomer Destination’ അവാർഡ് അയർലണ്ടിന്

Connoisseur Circle Hospitality Awards 2023-യില്‍ ‘Best Luxury Newcomer Destination’ അവാര്‍ഡ് കരസ്ഥമാക്കി അയര്‍ലണ്ട്. ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ലക്ഷ്വറി മാഗസിനായ Connoisseur Circle ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള ലക്ഷ്വറി ഹോട്ടലുകള്‍, ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ എന്നിവയില്‍ നിന്നുമാണ് ജൂറി, അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ട്രാവല്‍ ജേണലിസ്റ്റുകള്‍, ടൂറിസം രംഗത്തെ വിദഗ്ദ്ധര്‍ എന്നിവരടങ്ങിയതാണ് ജൂറി.

അവാര്‍ഡ് നേട്ടത്തില്‍ ടൂറിസം അയര്‍ലണ്ടിന്റെ ആക്ടിങ് സെന്‍ട്രല്‍ മാര്‍ക്കറ്റിങ് ഡയറക്ടറായ ലൂയിസ് ഫിനഗന്‍ സന്തോഷം രേഖപ്പെടുത്തി. അയര്‍ലണ്ടില്‍ ലക്ഷ്വറി എന്നത് സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. ലക്ഷ്വറി ടൂറിസം ഇഷ്ടപ്പെടുന്നവര്‍ വരും വര്‍ഷങ്ങളില്‍ അയര്‍ലണ്ട് തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫിനഗന്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: