വെക്സ്ഫോർഡ് ബാഡ്മിന്റൺ ചാംപ്യൻഷിപ്; വാട്ടർഫോർഡ് ടൈഗേഴ്‌സിന് മികച്ച വിജയം

വെക്‌സ്‌ഫോര്‍ഡ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് സമാപനം. വിവിധ ഡിവിഷനുകളില്‍ വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്‌സ് മികച്ച വിജയങ്ങള്‍ കരസ്ഥമാക്കി.

പുരുഷന്മാരുടെ ഡിവിഷന്‍ 8-ല്‍ വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്‌സിന്റെ കുമാര്‍ ശ്രീ, നിജു ജോസഫ് എന്നിവര്‍ ജേതാക്കളായി.

പുരുഷന്മാരുടെ ഡിവിഷന്‍ 3, 4 എന്നിവയില്‍ ബോബി ഐപ്പ്, അനൂപ് ജോണ്‍ എന്നിവര്‍ റണ്ണേഴ്‌സ് അപ്പ് ആയി.

പുരുഷന്മാരുടെ ഡബിള്‍സ് ഡിവിഷന്‍ 6-ല്‍ വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്‌സിന്റെ തന്നെ വിനീഷ് തങ്കച്ചന്‍, ബിനീഷ് ആന്റണി എന്നിവര്‍ റണ്ണേഴ്‌സ് അപ്പ് ആയി.

വിജയികള്‍ക്ക് അനുമോദനങ്ങള്‍.

Share this news

Leave a Reply

%d bloggers like this: