നിങ്ങൾക്ക് കിട്ടിയ ക്രിസ്മസ് സമ്മാനം ഉപയോഗം ഇല്ലാത്തതാണെങ്കിൽ എന്ത് ചെയ്യും?

അയര്‍ലണ്ടിലെ പകുതിയിലധികം ജനങ്ങളും തങ്ങള്‍ക്ക് കിട്ടിയ ഉപയോഗമില്ലാത്ത ക്രിസ്മസ് സമ്മാനങ്ങള്‍ മറ്റൊരാള്‍ക്ക് സമ്മാനമായി നല്‍കുകയോ, വില്‍ക്കുകയോ ചെയ്യുമെന്ന് സര്‍വേ ഫലം. Lottoland നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്.

12% പേര്‍ അവ വാങ്ങിയ സ്ഥലത്ത് തന്നെ തിരികെ നല്‍കാന്‍ ശ്രമിക്കുമെന്ന് പ്രതികരിച്ചപ്പോള്‍, 30% പേര്‍ അവ ചാരിറ്റി സെന്ററുകളില്‍ നല്‍കുമെന്നാണ് പറഞ്ഞത്. 29% പേര്‍ ഈ സമ്മാനങ്ങള്‍ മറ്റുള്ളവര്‍ക്ക് വേറെ അവസരങ്ങളില്‍ സമ്മാനമായി നല്‍കും.

സത്രീകളാണ് തങ്ങള്‍ക്ക് ലഭിച്ച ഉപയോഗമില്ലാത്ത സമ്മാനങ്ങള്‍ മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കാന്‍ കൂടുതലായും ആഗ്രഹിക്കുന്നത്. അതേസമയം ഭൂരിഭാഗം പുരുഷന്മാരാകട്ടെ ഇവ ഓണ്‍ലൈന്‍ വഴിയും മറ്റും വില്‍പ്പനയ്ക്ക് വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം സമ്മാനം തന്നയാളോടുള്ള ബഹുമാനസൂചകമായി അവ സൂക്ഷിച്ചുവയ്ക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനത്തോളം പേര്‍ പ്രതികരിച്ചിട്ടുണ്ട്. 2000-ന് ശേഷം ജനിച്ചവരാണ് കൂടുതലായും തങ്ങള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍ ഉപയോഗമുള്ളവയല്ലെങ്കില്‍കൂടിയും, തന്നയാളോടുള്ള ബഹുമാനം കാരണം സൂക്ഷിച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: