അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ കാത്തിരിക്കുന്നത് 500-ലേറെ പേർ; ഏറ്റവുമധികം UHL-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ കാത്തുകഴിയുന്ന രോഗികളുടെ എണ്ണം 504 ആണെന്ന് Irish Nurses and Midwives Organisation (INMO). വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് വീണ്ടും University Hospital Limerick (UHL)-ലാണ്- 96.

രണ്ടാം സ്ഥാനത്ത് Cork University Hospital ആണ്- 66. 55 രോഗികള്‍ ട്രോളികളില്‍ കഴിയുന്ന University Hospital Galway ആണ് മൂന്നാം സ്ഥാനത്ത്.

അതേസമയം കൃത്യമായ സമയങ്ങളില്‍ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് തിരക്ക് കുറയാന്‍ സഹായിക്കുമെന്നാണ് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറയുന്നത്. വാരാന്ത്യങ്ങളില്‍ രോഗികളെ ഡിസാചാര്‍ജ്ജ് ചെയ്യുന്നത് തിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. University Hospital Limerick (UHL)-ല്‍ ഇത്തരത്തിലുള്ള വാരാന്ത്യ ഡിസ്ചാര്‍ജ്ജുകള്‍ വളരെ കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരക്ക് കുറയ്ക്കാനായി കൂടുതല്‍ സൗകര്യങ്ങള്‍ ആശുപത്രികളില്‍ വേണമെന്നും, അതേസമയം കൃത്യസമയത്ത് ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും നടത്തണമെന്നും ഡോനലി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: