ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനം ഐറിഷ് പാസ്‌പോര്‍ട്ടിന്. വിസ ഇല്ലാതെ 192 രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് സാധിക്കും.
Henely’s Passport Index (https://www.henleyglobal.com/passport-index/ranking) ആണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് റാങ്കിങ് നടത്തിവരുന്നത്. പാസ്‌പോര്‍ട്ടുകളുപയോഗിച്ച് വിസ ഇല്ലാതെ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ രീതിയില്‍ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നത് കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
പട്ടികയില്‍ ജപ്പാന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 194 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.
193 രാജ്യങ്ങള്‍ ഇത്തരത്തില്‍ സന്ദര്‍ശിക്കാവുന്ന ഫിന്‍ലന്‍ഡ്, സൗത്ത് കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്.
അയര്‍ലണ്ടിനൊപ്പം ഓസ്ട്രിയ, ഡെന്മാര്‍ക്ക്, നെതര്‍ലണ്ട്‌സ് എന്നീ രാജ്യങ്ങളും മൂന്നാം സ്ഥാനം പങ്കിടുന്നുണ്ട്.
പട്ടികയില്‍ 80-ആം സ്ഥാനത്താണ് ഇന്ത്യ (വിസ ഫ്രീ ആയി 62 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം).
പട്ടികയില്‍ ഏറ്റവും അവസാനം (104) അഫ്ഗാനിസ്ഥാനാണ്. 28 രാജ്യങ്ങള്‍ മാത്രമാണ് വിസ ഇല്ലാതെ അഫ്ഗാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്നത്.