ബ്ളാക്ക്റോക്ക് ഗാര്‍ഡിയന്‍ ഏഞ്ചല്‍ ചര്‍ച്ചില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ജനുവരി 21-ന് ഞായറാഴ്ച്ച

ഡബ്ലിന്‍: സിറോ മലബാര്‍ ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററില്‍ ജനുവരി 21 ന് ഞായറാഴ്ച്ച  വൈകിട്ട് 7 മണിക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ വളരെ ആര്‍ഭാടത്തോടെ കൊണ്ടാടുന്നു. അന്നേ ദിവസം ജപമാല സമര്‍പ്പണം, വിശുദ്ധ കുര്‍ബാന,  കഴുന്നെടുക്കല്‍, ലതീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും.

ലോക വിശുദ്ധരില്‍ കേരളത്തില്‍ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനാണ് സെയിന്‍റ്റ് സെബാസ്റ്റ്യന്‍ അഥവാ വിശുദ്ധ സെബസ്ത്യാനോസ്. സെയിന്‍റ്റ് സെബാസ്റ്റ്യന്‍റെ തിരുനാള്‍ കേരളത്തില്‍ അമ്പ്‌ തിരുനാള്‍, മകരം തിരുനാള്‍, പിണ്ടി തിരുനാള്‍ , വെളുത്തച്ചന്റെ തിരുനാള്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. അമ്പെയ്ത് കൊല്ലാന്‍ ശ്രമിച്ചതിന്‍റെ ഓര്‍മ്മക്കായി “അമ്പ്” ഒരു പ്രധാന അടയാളമായി വിശ്വാസികള്‍ കണക്കാക്കുന്നു. വാദ്യവും മേളവും ആട്ടവുമായി പ്രദക്ഷിണങ്ങളും ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗവും തിരുനാളിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്.

വിശുദ്ധന്റെ തിരുനാളിൽ പങ്കെടുക്കാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബ്‌ളാക്ക്‌റോക്ക് സെയിന്റ് ജോസഫ് ഇടവക വികാരി റവ. ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: