ഇഷ കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു: അയർലണ്ടിലെ 3 കൗണ്ടികളിൽ റെഡ് അലേർട്ട്

അയര്‍ലണ്ടിലെത്തിയ ഇഷ കൊടുങ്കാറ്റ് സംഹാരഭാവം പൂണ്ടതോടെ ഡോണഗല്‍, ഗോള്‍വേ, മേയോ എന്നീ കൗണ്ടികളില്‍ റെഡ് അലേര്‍ട്ട് നല്‍കി അധികൃതര്‍. ഈ കൗണ്ടികളില്‍ അതിശക്തമായ കാറ്റും, അപകടകരമാം വിധത്തിലുള്ള തിരമാലകളും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം രാജ്യവ്യാപകമായി ഇന്ന് വൈകിട്ട് 4 മണി നാളെ പുലര്‍ച്ചെ 4 വരെ മുതല്‍ ഓറഞ്ച് അലേര്‍ട്ടും നിലവില്‍ വരും.

ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ വൈകിട്ട് 5 മണി മുതല്‍ 9 മണി വരെയും, ഡോണഗലില്‍ വൈകിട്ട് 9 മുതല്‍ പുലര്‍ച്ചെ 1 മണി വരെയുമാണ് റെഡ് അലേര്‍ട്ട്. തീരപ്രദേശങ്ങളെയാണ് കൊടുങ്കാറ്റ് പ്രധാനമായും ബാധിക്കുക. റോഡ് യാത്രയും ദുഷ്‌കരമാകും. റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന സമയങ്ങളില്‍ ഡ്രൈവിങ് പാടില്ലെന്ന് റോഡ് സുരക്ഷാ അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊടുങ്കാറ്റ് ശക്തി പ്രാപിച്ചതോടെ അയര്‍ലണ്ടിലേയ്ക്കും, പുറത്തേയ്ക്കുമുള്ള ഒരുപിടി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൊടുങ്കാറ്റ് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

പൊതുഗതാഗതസംവിധാനങ്ങള്‍ക്കും കാലതാമസം നേരിടുമെന്നതിനാല്‍ യാത്ര പുറപ്പെടും മുമ്പ് വെബ്‌സൈറ്റ് നോക്കി സമയക്രമം ഉറപ്പാക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം തിങ്കളാഴ്ച സ്‌കൂളുകളടക്കം പതിവ് പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് National Emergency Coordination ചെയര്‍മാനായ പോള്‍ റോക്ക് പറഞ്ഞു. വാണിങ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ അവസാനിക്കും.

Share this news

Leave a Reply

%d bloggers like this: