കറന്റ് അക്കൗണ്ടുകളുടെ മെയിന്റനൻസ് ഫീസ് വർദ്ധിപ്പിക്കാൻ Permanent TSB

കറന്റ് അക്കൗണ്ടുകളുടെ മെയിന്റനന്‍സിനായി മാസത്തില്‍ ഈടാക്കുന്ന ഫീസ് വര്‍ദ്ധിപ്പിക്കുമെന്നറിയിച്ച് Permanent TSB. നിലവിലെ 6 യൂറോ 8 യൂറോ ആക്കിയാണ് വര്‍ദ്ധിപ്പിക്കുക. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഈയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് കത്തയച്ചു തുടങ്ങുമെന്നും ബാങ്ക് വ്യക്തമാക്കി.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിനിടെ ഓരോ തരം അക്കൗണ്ടുകളുടെയും പ്രത്യേകതയനുസരിച്ച് ഫീസ് വര്‍ദ്ധന നിലവില്‍ വരും. വര്‍ദ്ധന നിലവില്‍ വരുന്നതിന് രണ്ട് മാസം മുമ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങള്‍ കറന്റ് അക്കൗണ്ട് മെയിന്റനന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും, ഈയിടെ പുറത്തിറക്കിയ പുതിയ ബാങ്കിങ് ആപ്പും, പുതുതായി കൊണ്ടുവന്ന പ്രത്യേക അക്കൗണ്ട് സുരക്ഷാ സംവിധാനവുമാണ് ചാര്‍ജ്ജ് വര്‍ദ്ധനയിലേയ്ക്ക് നയിച്ചതെന്നും PTSB വക്താവ് പറഞ്ഞു.

ബേസിക് പേയ്‌മെന്റ് അക്കൗണ്ട്, സ്റ്റുഡന്റ് അക്കൗണ്ട്, ടീന്‍ അക്കൗണ്ട്, അര്‍ഹരായ ജൂബിലി ഉപഭോക്താക്കളുടെ അക്കൗണ്ട് എന്നിവയ്ക്ക് ഫീസ് വര്‍ദ്ധനവ് ബാധകമാകില്ല.

Share this news

Leave a Reply

%d bloggers like this: