ജനുവരിയിൽ ടാക്സ് വരുമാനം വർദ്ധിപ്പിച്ച് അയർലണ്ട്; മുൻ വർഷത്തെക്കാൾ 5% വർദ്ധന

പോയ ജനുവരി മാസത്തില്‍ 2023 ജനുവരിയെക്കാള്‍ 5% അധികം ടാക്‌സ് വരുമാനമുണ്ടാക്കി അയര്‍ലണ്ട്. ഇന്‍കം ടാക്‌സ്, എക്‌സൈസ് ടാക്‌സ്, വാറ്റ് (Value Added Tax) എന്നിവയിലെ വര്‍ദ്ധനയാണ് സര്‍ക്കാരിന് നേട്ടമായത്.

ടാക്‌സ് വകയില്‍ 2023 ജനുവരിയെ അപേക്ഷിച്ച് 2.9% വര്‍ദ്ധന ഉണ്ടായപ്പോള്‍, വാറ്റ് ഇനത്തില്‍ 4% വര്‍ദ്ധനയുണ്ടായി.

അതോടൊപ്പം ആകെയുള്ള ഗ്രോസ്സ് വോട്ടഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 17% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോയ മാസത്തിലെ ബജറ്റ് സര്‍പ്ലസ് 2.3 ബില്യണ്‍ യൂറോ ആണ്.

Share this news

Leave a Reply

%d bloggers like this: