ജനുവരിയിൽ ടാക്സ് വരുമാനം വർദ്ധിപ്പിച്ച് അയർലണ്ട്; മുൻ വർഷത്തെക്കാൾ 5% വർദ്ധന

പോയ ജനുവരി മാസത്തില്‍ 2023 ജനുവരിയെക്കാള്‍ 5% അധികം ടാക്‌സ് വരുമാനമുണ്ടാക്കി അയര്‍ലണ്ട്. ഇന്‍കം ടാക്‌സ്, എക്‌സൈസ് ടാക്‌സ്, വാറ്റ് (Value Added Tax) എന്നിവയിലെ വര്‍ദ്ധനയാണ് സര്‍ക്കാരിന് നേട്ടമായത്. ടാക്‌സ് വകയില്‍ 2023 ജനുവരിയെ അപേക്ഷിച്ച് 2.9% വര്‍ദ്ധന ഉണ്ടായപ്പോള്‍, വാറ്റ് ഇനത്തില്‍ 4% വര്‍ദ്ധനയുണ്ടായി. അതോടൊപ്പം ആകെയുള്ള ഗ്രോസ്സ് വോട്ടഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 17% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോയ മാസത്തിലെ ബജറ്റ് സര്‍പ്ലസ് 2.3 ബില്യണ്‍ യൂറോ ആണ്.

ജീവിതച്ചെലവ് വർദ്ധിച്ചു; ഹോസ്പിറ്റാലിറ്റി മേഖലയിലെ 9% VAT ഇളവ് നീട്ടിനൽകാൻ സർക്കാർ

ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് നല്‍കിയിരിക്കുന്ന പ്രത്യേകമായ 9% VAT (Value Added Tax) എന്ന ഇളവ് നീട്ടിനല്‍കാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ധനമന്ത്രി പാസ്‌കല്‍ ഡോണഹോ മന്ത്രിസഭയില്‍ അവതരിപ്പിച്ചു. കോവിഡ് കാരണം വലിയ തിരിച്ചടി നേരിട്ടതോടെയാണ് 2020-ല്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള വാറ്റ് 9% ആക്കി കുറച്ചത്. ഇത് ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കുകയാണ്. അതേസമയം നിലവില്‍ രാജ്യത്തെ ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ ഇളവ് ഇനിയും നീട്ടിനല്‍കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 2023 അവസാനം വരെ ഈ നിരക്ക് തന്നെ … Read more