അയർലണ്ടിൽ വായ്പ എടുക്കുന്നത് കൂടി; കാറും വീടും പഠനവും അവധിക്കാലവും എല്ലാം വായ്പയിൽ!

അയർലണ്ടിൽ ലോണുകളുടെ മൂല്യം വർദ്ധിക്കുന്നു. ഒരു വർഷത്തിനിടെ കാര്‍ ലോണുകളുടെ മൂല്യം 39.9 ശതമാനം വർദ്ധിച്ചതായാണ് Banking & Payments Federation Ireland(BPFI)പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കാർ ലോണുകളുടെ എണ്ണത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്. വാഹന വായ്പകളുടെ എണ്ണം ഒരു വർഷത്തിനിടെ 25.5 ശതമാനം ഉയര്‍ന്ന്‍ 14,994 ആയും, മൂല്യം 189 മില്ല്യന്‍ യൂറോ ആയും ഉയര്‍ന്നു.

അതേസമയം രാജ്യത്ത് പേഴ്സണൽ ലോണുകളുടെ മൂല്യത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. 2023-ന്‍റെ മൂന്നാം പാദത്തിലെ വ്യക്തിഗത വായ്പാ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാലയളവില്‍ വ്യക്തിഗത വായ്പകളുടെ ആകെ മൂല്യം 552 മില്ല്യന്‍ യൂറോ എന്ന രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നതാണ്. 2020-ന്‍റെ ആദ്യ പാദത്തിന് ശേഷം വായ്പാ മൂല്യം ഇത്രയും ഉയരുന്നത് ഇതാദ്യമാണ്.

വീടുകള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള വായ്പകളുടെ കാര്യത്തിലും ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവയുടെ എണ്ണം 13.1 ശതമാനം ഉയര്‍ന്ന്‍ 14,419 ആയി ഉയര്‍ന്നപ്പോള്‍ മൂല്യം ഉയര്‍ന്ന്‍ 174 മില്യൺ യൂറോയിലെത്തി.

വിദ്യാഭ്യാസം, അവധിദിവസങ്ങള്‍, വിവാഹം തുടങ്ങിയവയ്ക്കുള്ള ലോണുകളില്‍ 7.1 ശതമാനം വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഗ്രീന്‍ പേഴ്സണല്‍ ലോണുകള്ളുടെ എണ്ണം 2023 മൂന്നാം പാദത്തില്‍ 119.3 ശതമാനം വര്‍ധിച്ച് മൂല്യം 27 മില്യന്‍ യൂറോയിലുമെത്തി.

Share this news

Leave a Reply

%d bloggers like this: