അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്കിൽ കുറവ്; അത്ഭുതകരമെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ കുറവ്. സെന്‍ട്രല്‍ ബാങ്കിന്റെ ഡിസംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ശരാശരി മോര്‍ട്ട്‌ഗേജ് പലിശനിരക്ക് 4.19% ആണ്. തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് നിരക്കില്‍ കുറവ് സംഭവിക്കുന്നത്. നവംബര്‍ മാസത്തെ അപേക്ഷിച്ച് 0.06% നിരക്ക് കുറഞ്ഞു.

ഇതോടെ യൂറോസോണില്‍ മോര്‍ട്ട്‌ഗേജ് പലിശനിരക്കിന്റെ കാര്യത്തില്‍ പത്താം സ്ഥാനത്ത് ആയിരിക്കുകയാണ് അയര്‍ലണ്ട്. രാജ്യത്തെ നിരക്ക് കുറയുന്ന ഈ പ്രവണത അത്ഭുതപ്പെടുത്തുന്നതാണെന്നും സാമ്പത്തികവികഗ്ദ്ധര്‍ വിലയിരുത്തുന്നു.

അതേസമയം ഇക്കാര്യത്തില്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലുള്ള അസമത്വം വലിയ രീതിയില്‍ തന്നെ തുടരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കുറവുള്ള മാള്‍ട്ടയിലെ പലിശനിരക്ക് 2.44% ആണെങ്കില്‍, ഏറ്റവും കൂടുതലുള്ള ലാത്വിയയില്‍ അത് 6.06% ആണ്.

യൂറോസോണിലെ ശരാശരി മോര്‍ട്ട്‌ഗേജ് പലിശനിരക്കാകട്ടെ 4.06% ആണ്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ECB) ഈ വര്‍ഷം അവസാനത്തോടെ പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയെത്തുടര്‍ന്ന് പല രാജ്യങ്ങളിലും മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകളില്‍ ഈയിടെ കുറവ് വന്നിട്ടുണ്ട്. ജൂണ്‍ മാസത്തോടെ ECB നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: