ചരിത്രം കുറിച്ച് അയർലണ്ട്! ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണ്ണം

ലോക നീന്തല്‍ മത്സരത്തില്‍ ആദ്യമായി സ്വര്‍ണ്ണത്തില്‍ മുത്തമിട്ട് അയര്‍ലണ്ട്. ദോഹയില്‍ ബുധനാഴ്ച നടന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് അയര്‍ലണ്ടിന്റെ Daniel Wiffe സ്വര്‍ണ്ണം നേടിയത്. 7 മിനിറ്റ് 40.94 സെക്കന്റിലാണ് ഡാനിയേലിന്റെ നേട്ടം.

ഇറ്റലിയുടെയും, ഓസ്‌ട്രേലിയയുടെയും താരങ്ങളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന നിമിഷമാണ് 22-കാരനായ ഡാനിയേല്‍ സ്വര്‍ണ്ണത്തിലേയ്ക്ക് നീന്തിക്കയറിയത്. ഓസ്‌ട്രേലിയയുടെ എലൈയാ വിന്നിങ്ടണ്‍ വെള്ളിയും, ഇറ്റലിയുടെ ഗ്രിഗോറിയോ പാള്‍ട്രിനിയേറി വെങ്കലവും സ്വന്തമാക്കി.

Share this news

Leave a Reply

%d bloggers like this: