മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് സാർവ്വദേശീയ നേതൃത്വം: സെൻട്രൽ കമ്മിറ്റിയിൽ ഫിലിപ്പീൻസ്, സിംബാബ്‌വെ പ്രതിനിധികളെ ഉൾപ്പെടുത്തി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റിയിൽ ആഫ്രിക്കൻ പ്രതിനിധിയായി സിംബാബ്‌വെയിൽ നിന്നുള്ള ലവേഴ്സ് പാമേയറിനെയും, ഫിലിപ്പീൻസ് പ്രതിനിധിയായി മൈക്കൽ ബ്രയാൻ സുർലയെയും ഉൾപ്പെടുത്തി സെൻട്രൽ കമ്മിറ്റി വിപുലീകരിച്ചു. റോസ്കോമണിൽ എൻഹാൻസ്ഡ് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ലവേഴ്സ്. റോസ്കോമണിലെ ‘റോസ് എഫ്എം’ എന്ന റേഡിയോ സ്റ്റേഷനിൽ അവതാരകനും കൂടിയാണ് അദ്ദേഹം. ഡബ്ലിനിൽ സീനിയർ ഹീമോഡയാലിസിസ് നഴ്‌സാണ് മൈക്കൽ. ഫിലിപ്പിനോ നഴ്സസ് ഇൻ അയർലണ്ട് എന്ന ഫേസ്ബുക് ഗ്രൂപ്പിന്റെ സ്ഥാപകനും അഡ്മിനും ആണ് അദ്ദേഹം. അയർലണ്ടിലെ എല്ലാ രാജ്യങ്ങളിലെയും … Read more

അയർലണ്ടിലേയ്ക്ക് വിസ കാത്തിരിക്കുന്ന വിദേശ നഴ്‌സുമാരുടെ ഇംഗ്ലിഷ് ടെസ്റ്റ് കാലാവധി നീട്ടിനൽകും

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്ക് ഓഫര്‍ ലഭിച്ചിട്ടും വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നത് കാരണം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത വിദേശ നഴ്‌സുമാരുടെ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റ് പാസായതിന്റെ കാലാവധി നീട്ടിനല്‍കുമെന്ന് The Nursing and Midwifery Board of Ireland (NMBI). അയര്‍ലണ്ടില്‍ നഴ്‌സ് ആയി രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലിഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള IELTS അല്ലെങ്കില്‍ OETS പാസാകേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ജോലി വാഗ്ദാനം ലഭിച്ച ശേഷവും Atypical Working Scheme (AWS) വിസ … Read more

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ആവശ്യം അംഗീകരിച്ചു: എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി

അയർലണ്ടിൽ എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി നൽകി നഴ്സിങ് ബോർഡ്. എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് പലതവണ നിഷേധിക്കപ്പെടുകയും അതുകൊണ്ടുണ്ടായ കാലതാമസവും കാരണം ബുദ്ധിമുട്ടുണ്ടായ നൂറുകണക്കിന് വിദേശ നഴ്സുമാരുടെ പ്രശ്നങ്ങൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) നിരവധി തവണ ആരോഗ്യ മന്ത്രിക്കും ജസ്റ്റിസ് മന്ത്രിക്കും നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ടിനും സമർപ്പിച്ച നിവേദനങ്ങൾ വഴി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതുകൂടാതെ ഈ പ്രശ്നത്തിൽ ട്രേഡ് യൂണിയൻ … Read more

ആയിരത്തിലേറെ നഴ്സുമാരുടെ ഏറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധം; പരിഹാരത്തിന് കർമ്മപദ്ധതിയുമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട്

ഈ വർഷം ജനുവരി മുതൽ സമർപ്പിച്ച ഏറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് അപേക്ഷകൾ വലിയ തോതിൽ നിരസിക്കപ്പെടുന്നതായി പരാതി ഉയർന്നു വരികയും നൂറുകണക്കിന് നഴ്സുമാർ മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ ബന്ധപ്പെടുകയും ചെയ്തിരുന്നു. യൂറോപ്പിന് പുറത്തുനിന്നുള്ള, പ്രധാനമായും ഇന്ത്യയിൽ നിന്നുള്ള ആയിരത്തിലേറെ നഴ്സുമാരെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ പ്രശ്നമില്ലാതിരുന്നതും വളരെ നിസ്സാരങ്ങളുമായ കാരണങ്ങൾ പറഞ്ഞാണ് ഓരോ അപേക്ഷകളും തള്ളിയിരിക്കുന്നത്‌. ഇതിൽ വലിയൊരു വിഭാഗം നഴ്‌സുമാരുടെയും അപേക്ഷകൾ ഒന്നിലേറെ തവണ തള്ളിയിട്ടുണ്ട്. ഓരോ തവണ അപേക്ഷ സമർപ്പിക്കുമ്പോഴും 250 യൂറോ … Read more

അയർലണ്ടിലെ നഴ്‌സിങ് മേഖലയിൽ എങ്ങനെ മികച്ച കരിയർ സ്വന്തമാക്കാം? വിശദമായ വെബ്ബിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം

അയര്‍ലണ്ടില്‍ മികച്ച നഴ്‌സിങ് ജോലി എങ്ങനെ നേടാം എന്ന് വിശദമായി പ്രതിപാദിക്കുന്ന Migrant Nurses Ireland-ന്റെ വെബ്ബിനാര്‍ പരമ്പരയ്ക്ക് ഇന്ന് തുടക്കം. അയര്‍ലണ്ടിലേയ്ക്ക് കുടിയേറി നഴ്‌സിങ് മേഖലയില്‍ മികച്ച കരിയര്‍ സ്വന്തമാക്കിയ ഒരുപിടി അനുഭവസ്ഥര്‍ തങ്ങള്‍ കടന്നുവന്ന വഴികളും, സ്വീകരിച്ച മാര്‍ഗ്ഗങ്ങളും വിശദീകരിക്കുന്ന വെബ്ബിനാര്‍, അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് മികച്ച ഗൈഡന്‍സ് ഉറപ്പ് നല്‍കുന്നു. പ്രവാസികൾ എന്ന നിലയിൽ വളരെ പ്രയാസകരമായ സാഹചര്യങ്ങളോട് പൊരുതി ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച നിരവധിപേർ പരമ്പരയുടെ ഭാഗമാകും. … Read more

NMBI-യിൽ രജിസ്‌ട്രേഷൻ അപേക്ഷ നൽകി 8 മാസമായിട്ടും മറുപടിയില്ല; അധികൃതരുമായി നേരിട്ട് ചർച്ച നടത്തി നിവേദനം നൽകാൻ വിദേശ നഴ്‌സുമാരുടെ സംഘടന MNI; പെറ്റിഷൻ ഒപ്പു വയ്ക്കാം

മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്കായി Nursing and Midwifery Board of Ireland (NMBI)-ലേയ്ക്ക് നല്‍കുന്ന രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ കാലങ്ങളോളം തീരുമാനമാകാതെ കെട്ടിക്കിടക്കുന്നതായി പരാതി. മാസങ്ങളോളം അപേക്ഷകള്‍ പരിഗണിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തില്‍ NMBI-യുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുകയാണ് വിദേശ നഴ്‌സുമാരുടെ സംഘടനയായ Migrant Nurses Ireland. കൂടിക്കാഴ്ചയില്‍ സ്വദേശത്തും വിദേശത്തുമായുള്ള നൂറുകണക്കിന് നഴ്‌സുമാര്‍ ഒപ്പിട്ട നിവേദനവും സംഘടന NMBI അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. 2019-ലെ കണക്കുസരിച്ച് അയര്‍ലണ്ടിലെ 50 ശതമാനത്തോളം നഴ്‌സുമാരും യൂറോപ്യന്‍ യൂണിയന് പുറത്തുള്ളവരാണ്. … Read more