അയർലണ്ടിലെ ആദ്യ മലയാളി സൊളിസിറ്ററായ ജയ ജയദേവ് ഇനിമുതൽ നോട്ടറി പബ്ലിക്; പ്രവാസികൾക്ക് നേട്ടം

അയര്‍ലണ്ടിലെ ആദ്യ മലയാളി സൊളിസിറ്ററായ ജയ ജയദേവ് ഇനി നോട്ടറി പബ്ലിക്. ഇതോടെ അയര്‍ലണ്ടില്‍ നിന്നും വിദേശത്തേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രേഖകള്‍ സാക്ഷ്യപ്പെടുത്താനും, പവര്‍ ഓഫ് അറ്റോണി ലഭിക്കാനും ഇനിമുതല്‍ ജയയെസമീപിക്കാവുന്നതാണ്. ഇതുവരെ ഇത്തരം ആവശ്യങ്ങള്‍ക്കായി ഐറിഷ് സൊളിസ്റ്റര്‍മാരെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു.

അയർലണ്ടിലെ ഏക ഇന്ത്യൻ നിയമസ്ഥാപനമായ ലൂയിസ് കെന്നഡി സോളിസിറ്റേഴ്സിൽ 2021 മുതൽ സേവനമനുഷ്ഠിക്കുന്ന ജയ, 2022 മുതൽ സ്ഥാപനത്തിന്റെ പാർട്ട്നർ കൂടിയാണ്. ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം അയർലണ്ടിൽ സോളിസിറ്റർ ആവുക എന്നത് ഒരു ചെറിയ കാര്യമല്ല. വര്‍ഷങ്ങളുടെ പരിശ്രമത്തിനു ശേഷം ഏറെ ക‌ടമ്പകള്‍ താണ്ടിയാണ് ജയ ജയദേവ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

1991-ൽ കേരള ബാർ കൗൺസിലിൽ സ്ഥാനമേറ്റ അഡ്വക്കേറ്റ് ജയ ജയദേവ് , 1998-ൽ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും commercial law-  യിൽ LLM ബിരുദാനന്തര ബിരുദം നേടി. ശേഷം മൂന്ന് വർഷക്കാലം ബാംഗ്ലൂരിലെ വിവിധ ലോ കോളജുകളിൽ ലെക്ചറർ ആയി ജോലി നോക്കി.

ഭർത്താവ്  ജയദേവനോപ്പം 2001-ലാണ് അഡ്വക്കേറ്റ് ജയ ആദ്യമായി അയർലണ്ടിൽ എത്തുന്നത്‌. 2003-ൽ Law Society of Ireland-ന്റെ കീഴിൽ e-commerce   കോഴ്സ്  ചെയ്തിരുന്നു ജയ, 2004 മുതൽ 2012 വരെ Oliver Burke Solicitor, Clondalkin-ൽ ലീഗൽ എക്സിക്യുട്ടിവ്‌ ആയി ശോഭിച്ചു. ഇക്കാലയളവിൽ തന്നെ ക്വാളിഫയിങ് ലോയേഴ്സ് ട്രാൻസ്ഫർ ടെസ്റ്റ്‌ മുഖേന യു.കെ യിൽ സൊളിസിറ്റർ ആയി യോഗ്യത നേടി. ഇതിനു ശേഷം 2009-ൽ  അയർലണ്ടിലെ ക്വാളിഫയിങ് ലോയേഴ്സ് ട്രാൻസ്ഫർ ടെസ്റ്റ്  പാസ്സായി  അയർലണ്ടിലുള്ള  മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനമായി സൊളിസിറ്റർ ആയി സേവനമാരംഭിച്ചു.

അയർലണ്ടിൽ Ann Gibbons Solicitors, Doran O’Toole Solicitors, M Donnelly Solicitors എന്നീ സ്ഥാപനങ്ങളിൽ സൊളിസിറ്ററായി  സേവനം  അനുഷ്ഠിച്ചിട്ടുണ്ട് ജയ. Residential, Commercial ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയ സമ്പന്നയായ ജയ, Probate, Wills Publican Licences, Personal injury, Family law തുടങ്ങിയവയുടെ നിയമ വശങ്ങളിലും വിദഗ്ദ്ധയാണ്.

UK- യിൽ ഒരു ദശാബ്ദത്തിലേറെയായി സോളിസിറ്റർ സ്ഥാപനം നടത്തുന്ന മലയാളിയായ ലൂയിസ് കെന്നഡി യാണ് അയര്‍ലന്‍ഡില്‍ ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചത്. . ‘നിങ്ങൾക്കു വേണ്ടി നിങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ ഞങ്ങളും ഉണ്ടാകും കൂടെ’ എന്ന മുദ്രാവാക്യത്തോടെ മുൻപോട്ടു പോകുന്ന ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് അയര്‍ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കായും, പ്രത്യേകിച്ച് മലയാളികള്‍ക്കായും മികച്ച സേവനമാണ് വര്‍ഷങ്ങളായി നല്‍കിവരുന്നത്.

Email -jaya@louiskennedysolicitors.ie
info@louiskennedysolicitors.ie
Phone -01 960 9696

Share this news

Leave a Reply

%d bloggers like this: