അതിശക്തമായ കാറ്റ് വീശാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കോര്‍ക്ക്, കെറി കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് (തിങ്കള്‍) വൈകിട്ട് 7 മണി മുതല്‍ നാളെ രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്.
ഇരു കൗണ്ടികളിലും അതിശക്തമായ പടിഞ്ഞാറന്‍, തെക്ക്-പടിഞ്ഞാറന്‍ കാറ്റ് വീശാനും, മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു. കാറ്റിനൊപ്പം ശക്തമായ മഴയും, പ്രാദേശികമായ വെള്ളപ്പൊക്കവും പ്രതീക്ഷിക്കുന്നുണ്ട്. മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയം യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
അതേസമയം ഇന്ന് പകല്‍ രാജ്യമെങ്ങും പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഭിക്കും. 7 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില.