ഡബ്ലിനിൽ 1,020 വീടുകൾ നിർമ്മിക്കാൻ കൗൺസിൽ അനുമതി; എണ്ണം സോഷ്യൽ ഹൗസിംഗിന് വിട്ടുനൽകും

വടക്കന്‍ ഡബ്ലിനില്‍ 1,020 വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍. ഡെലപ്പര്‍മാരായ Aledo Donabate Ltd-ന് ആണ് നിര്‍മ്മാണാവകാശം. Donabate-ലെ Corballis East-ലാണ് നിര്‍മ്മാണം നടക്കുക.

529 വീടുകള്‍, 356 ഡ്യുപ്ലെക്‌സ്/ ട്രിപ്ലെക്‌സ് യൂണിറ്റുകള്‍, 84 അപ്പാര്‍ട്ട്‌മെന്റുകള്‍, 51 ഷെല്‍റ്റേര്‍ഡ് യൂണിറ്റുകള്‍ എന്നിവയാണ് ഈ കെട്ടിടസമുച്ചയത്തില്‍ ഉണ്ടാകുക. ഒപ്പം 237 കുട്ടികളെ ഉള്‍ക്കൊള്ളുന്ന രണ്ട് ചൈല്‍ഡ് കെയര്‍ ഫെസിലിറ്റികള്‍, മൂന്ന് റീട്ടെയില്‍ കടകള്‍, രണ്ട് കഫേകള്‍, ഒരു മെഡിക്കല്‍ സെന്റര്‍ എന്നിവയും ഇതിനൊപ്പം നിര്‍മ്മിക്കും.

ഇതേ ഡെവലപ്പര്‍മാര്‍ തന്നെ ഭാവിയില്‍ ഈ പ്രദേശത്ത് ഒരു പ്രൈമറി സ്‌കൂള്‍ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്.

ഇവിടെ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടങ്ങളില്‍ 102 എണ്ണം 39.88 മില്യണ്‍ യൂറോയ്ക്ക് ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സിലിന് Aledo Donabate കൈമാറും. ഇവ സോഷ്യല്‍, അഫോര്‍ഡബിള്‍ ഹൗസിങ്ങിനായാണ് ഉപയോഗിക്കുക.

അതേസമയം Balbriggan-ലെ Flemington Lane-ല്‍ 564 വീടുകള്‍ നിര്‍മ്മിക്കാന്‍ മറ്റൊരു ഡെവലപ്‌മെന്റ് കമ്പനിയായ Dean Swift Property Holdings UC നല്‍കിയ അപേക്ഷ കൗണ്‍സില്‍ നിരസിച്ചു. പലരും എതിര്‍പ്പ് അറിയിച്ചതോടെയാണ് കൗണ്‍സില്‍ തീരുമാനം.

Share this news

Leave a Reply

%d bloggers like this: