പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് വ്യാഴാഴ്ച വരെ ആശുപത്രിയിൽ തുടരും

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് വ്യാഴാഴ്ച വരെ ആശുപത്രിയില്‍ തുടരും. അതുവരെ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം നിരന്തരം നിരീക്ഷിക്കും.

പ്രസിഡന്റിന് ചെറിയ രീതിയിലുള്ള തളര്‍ച്ച അനുഭവപ്പെട്ടു എന്നാണ് മെഡിക്കല്‍ ടെസ്റ്റുകള്‍ കാണിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 82-കാരനായ അദ്ദേഹത്തെ ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

ഹിഗ്ഗിന്‍സിന്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വക്താവ് അറിയിച്ചിട്ടുണ്ട്. അദ്ദേഹം വൈകാതെ തന്നെ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെയെത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ വച്ച് തന്നെ രണ്ട് നിയമനികാര്യങ്ങളില്‍ അദ്ദേഹം തീരുമാനമെടുക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: