അയർലണ്ടിൽ 120 പേർക്ക് തൊഴിൽ നൽകാൻ വോഡഫോൺ

അയര്‍ലണ്ടില്‍ അടുത്ത നാല് വര്‍ഷത്തിനിടെ 120 പേര്‍ക്ക് ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രശസ്ത ടെലികോം കമ്പനിയായ വോഡഫോണ്‍. 35 മില്യണ്‍ യൂറോ ചെലവിട്ട് രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൂടുതല്‍ പേരെ ജോലിക്ക് എടുക്കുന്നതെന്നും വോഡഫോണ്‍ അയര്‍ലണ്ട് വ്യക്തമാക്കി.

സൈബര്‍ സെക്യൂരിറ്റി, നെറ്റ്‌വര്‍ക്കിങ്, ക്ലൗഡ് ടെക്‌നോളജീസ് എന്നിവയക്കായി 16 മില്യണ്‍ യൂറോയാണ് ഈ വര്‍ഷം മുടക്കുക. ഒപ്പം 70 പേര്‍ക്ക് പുതുതായി ജോലി നല്‍കുകയും ചെയ്യും.

വോഡഫോണിന്റെ ബിസിനസ് വിഭാഗം, ഡിജിറ്റല്‍ ഓപ്പറേഷന്‍സ്, ഡിജിറ്റല്‍ സെയില്‍സ്, SaaS and IoT Solutions എന്നിവയിലും, ഇതിന് പുറമെ ഗ്രാജ്വേറ്റുകള്‍ക്കുമാണ് ഈ ജോലികള്‍ ലഭിക്കാന്‍ അവസരമുള്ളത്. ഇതില്‍ 40 ഗ്രാജ്വേറ്റ് ജോലികളിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നിലവില്‍ നടന്നുവരികയാണ്.

Share this news

Leave a Reply

%d bloggers like this: