ഇവനെ സൂക്ഷിക്കുക…. അയർലണ്ടിൽ നിരവധി ഇന്ത്യക്കാരെ പറ്റിച്ച ആന്ധ്രാ സ്വദേശി  വംശി നാരായണ ഗുട്ട

മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാരെ പറ്റിച്ച  ആന്ധ്രാ സ്വദേശി  വംശി നാരായണ ഗുട്ട ഒളിവിൽ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപെട്ടു വിവിധ രീതിയിൽ വിദ്യാർത്ഥികളെയടക്കം 30 ലധികം ആളുകളെ ഇയാൾ പറ്റിച്ചതായി തെളിവുകൾ.  ഏകദേശം 35,000 യൂറോയോളം തട്ടിപ്പിലൂടെ നേടിയിട്ടുണ്ട് ഇയാൾ. 

ഇന്ത്യയിൽ നിന്നും അയർലണ്ടിലേക്ക് പഠനത്തിനായി വരുന്ന വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കാമെന്ന വ്യാജ്യേനെ നിരവധി പേരിൽ നിന്നും തന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാൾ പണം വാങ്ങി തട്ടിപ്പു നടത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ബന്ധുക്കളുടെ അക്കൗണ്ടിൽ പണം വാങ്ങിയതിന്റെ തെളിവുകൾ പുറത്തായിട്ടുണ്ട്.

സെന്റ് വിൻസെന്റ് ആശുപത്രിയിലും, HSE യിലും മറ്റു പല സ്ഥാപങ്ങളിലും ജോലി വാഗ്ദാനം ചെയ്തും പലരിൽ നിന്നും ഇയാൾ പണം തട്ടിയിട്ടുണ്ട്. 

തന്റെ കാർ ഗാർഡയിൽ നിന്നും വിട്ടു കിട്ടാൻ അടിയന്തിരമായി യൂറോ ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു മറ്റൊരു തട്ടിപ്പ്. ഇങ്ങനെ സഹായിച്ചവർക്ക്   നാട്ടിലെ അക്കൗണ്ടിൽ പണം ഇട്ടതിന്റെ വ്യാജ്യ സ്ക്രീൻഷോട്ട് ഉണ്ടാക്കി നൽകിയിരുന്നു. NEFT ട്രാൻസ്ഫർ ആയതിനാൽ സമയം എടുക്കുമെന്നും തനിക്ക് ഇവിടെ യൂറോ അടിയന്തിരമായി ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചതിനാൽ പലരും അയാളുടെ അക്കൗണ്ടിൽ യൂറോ ഇട്ടു കൊടുത്തു പണം നഷ്ട്ടമായി.

പലർക്കും തന്റെ പാസ്പോർട്ട് കോപ്പിയും IRP കോപ്പിയും വിശ്വാസ്യതയ്ക്കായി ഇയാൾ കൊടുത്തിരുന്നു.

ഏതെങ്കിലും തരത്തിൽ ഇയാൾ നിങ്ങളെ ബന്ധപ്പെടുകയോ ഇയാളുടെ വിവരങ്ങൾ അറിയുകയോ ചെയ്യുമെങ്കിൽ ഞങ്ങളെ അറിയിക്കുക. rosemalayalam@gmail.com 

ഇതിനിടെ തൻറെ തെറ്റ് ഏറ്റു പറഞ്ഞു പോസ്റ്റിട്ടത് വേഗം തന്നെ ഇയാൾ പിൻവലിച്ചിരുന്നു 

https://www.instagram.com/reel/C40JyqlsiF6/
Share this news

Leave a Reply

%d bloggers like this: