അയർലണ്ടിന്റെ സീൻ മാറുമോ? ഡബ്ലിനിൽ ലോകോത്തര നിലവാരത്തിലുള്ള ഫിലിം സ്റ്റുഡിയോ നിർമ്മിക്കാൻ പദ്ധതി

അയര്‍ലണ്ടില്‍ ലോകോത്തരനിലവാരത്തിലുള്ള ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കാന്‍ പദ്ധതി. സൗത്ത് ഡബ്ലിനിലെ Grange Castle Business Park-ല്‍ 56 ഏക്കര്‍ സ്ഥലത്ത് ‘ഡബ്ലിന്‍ ഫീല്‍ഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ നിര്‍മ്മിക്കാനുള്ള അനുമതി തേടി Lens Media Ltd സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചു. പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 2,000 പേര്‍ക്ക് ഇവിടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

74,000 സ്‌ക്വയര്‍ മീറ്ററിലായി ആകെ 20 കെട്ടിടങ്ങളാണ് സ്റ്റുഡിയോയ്ക്കായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ലോകമെമ്പാടുമുള്ള വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളെ ആകര്‍ഷിക്കാന്‍ തക്കവണ്ണം എല്ലാ സൗകര്യങ്ങളും ഇവിടെ നിര്‍മ്മിക്കപ്പെടുന്ന സ്റ്റുഡിയോയില്‍ ഉണ്ടാകുമെന്ന് പ്ലാന്‍ തയ്യാറാക്കിയ കണ്‍സള്‍ട്ടന്റ് കമ്പനി Tom Phillips+ Associates പറയുന്നു. ഒരേസമയം 600 പേരെ വരെ ഉള്‍ക്കൊള്ളാവുന്ന ലൈവ് ഷോകള്‍ നടത്താനുള്ള 4,000, 6,000, 10,000 സ്‌ക്വയര്‍ഫീറ്റുകള്‍ വീതമുള്ള ടെലിവിഷന്‍ സ്റ്റുഡിയോകളും നിര്‍മ്മാണപദ്ധതിയിലുണ്ട്.

രാജ്യത്ത് നിലവില്‍ ധാരാളം ഫിലിം സ്റ്റുഡിയോകള്‍ ഉണ്ടെങ്കിലും ഒന്നും തന്നെ ഇത്രയും വലിപ്പമോ, സൗകര്യമോ ഉള്ളതല്ലെന്ന് പറഞ്ഞ കണ്‍സള്‍ട്ടന്റ്‌സ്, സിനിമ, ടെലിവിഷന്‍ മേഖലയുടെ പുതിയ ഹബ്ബാക്കി അയര്‍ലണ്ടിനെ മാറ്റാന്‍ പദ്ധതി സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അയര്‍ലണ്ടിലെ സിനിമാ മേഖലയ്ക്കും വലിയ ഉയര്‍ച്ച ഇതിലൂടെ ലഭിക്കും. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം മുതലായ സ്ട്രീമിങ് സര്‍വീസുകളുടെ ജനപ്രീതിയും പദ്ധതിക്ക് കാരണമായിട്ടുണ്ട്.

സിനിമാ നിര്‍മ്മാതാക്കളായ Alan Moloney, Gary Levinsoh, സംവിധായകനായ Matt Cooper തുടങ്ങിയവരും പദ്ധതിക്കായി Lens Media Ltd-ന് സഹായം നല്‍കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: