യു.കെയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വിവാദങ്ങൾക്കിടെ സുനകിന്റെ അപ്രതീക്ഷിത നീക്കം

യു.കെയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 4-നാണ് തെരഞ്ഞെടുപ്പ്. പാര്‍ലമെന്റ് അപ്രതീക്ഷിതമായി പിരിച്ചുവിട്ടുകൊണ്ടാണ് പ്രധാനമന്ത്രി ഋഷി സുനക് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഇനി ബ്രിട്ടന്റെ ഭാവി തീരുമാനിക്കാനുള്ള സമയമാണ്’ എന്ന് സുനക്, സര്‍ക്കാര്‍ കെട്ടിടത്തിന് മുന്നില്‍ നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. തന്റെ ഭരണകാലത്തെ നേട്ടങ്ങളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.

2025 ജനുവരി വരെ സുനക് സര്‍ക്കാരിന് കാലാവധി ബാക്കിനില്‍ക്കേയാണ് അപ്രതീക്ഷിത പ്രഖ്യാപനം വന്നിരിക്കുന്നത്. റുവാന്‍ഡ പ്ലാനടക്കം അയര്‍ലണ്ട്-യു.കെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ സംഭവങ്ങളില്‍ വിവാദം തുടരുന്നതിനിടെ നടത്തിയ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: