വീരോചിതം തെലുഗു വാരിയേഴ്സ്; അല്ലിയൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം

ഡബ്ലിൻ: ഓഗസ്റ്റ് 31നു നടന്ന അല്ലിയൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ തെലുഗു വാരിയേഴ്സ് വിജയകിരീടമണിഞ്ഞു. ഫൈനലിൽ സാൻട്രി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തിയാണ് തെലുഗു വാരിയേഴ്സ് കിരീടത്തോടൊപ്പം ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും കരസ്ഥമാക്കിയത്.
ടൂർണമെന്റിലുടനീളം ഇരു ടീമുകളും മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ഫൈനലിൽ തെലുഗു വാരിയേഴ്സ് താരം ഹുസൈൻ നടത്തിയ ഉജ്വല പ്രകടനമാണ് (56 runs from 18 balls) സാൻട്രി ക്രിക്കറ്റ് ടീമിന്റെ കിരീടനേട്ടമെന്ന സ്വപ്നത്തിന് തടസ്സം നിന്നത്.

ഈ പ്രകടനത്തോടെ ഫൈനലിലെ മികച്ച താരത്തിനും ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ എന്ന ബഹുമതിക്കും ഹുസൈൻ അർഹനായി. ടൂർണമെന്റിലെ മികച്ച ബൗളറായിതിരഞ്ഞെടുത്തത് തെലുഗുവാരിയേഴ്സ് താരം തേജയെ ആയിരുന്നു.

ഇതുവരെ നടന്ന മേജർ ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടാൻ സാധിക്കാതിരുന്ന ടീമുകളെ മാത്രം അണിനിരത്തി നടത്തിയ ഈ ടൂർണമെന്റിന്റെ സംഘാടകർ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്സ് (LCC) ആയിരുന്നു.

വിജയികളായ തെലുഗുവാരിയേഴ്സ് 601 യൂറോ ക്യാഷ്പ്രൈസിന് പുറമെ സ്പൈസ്ബസാർ സ്പോൺസർ ചെയ്യുന്ന എവർ റോളിങ്ങ് ട്രോഫിയും, രണ്ടാംസ്ഥാനക്കാരായ സാൻട്രി ക്രിക്കറ്റ് ക്ലബ് 401 യൂറോ ക്യാഷ്പ്രൈസും സ്പൈസ് വില്ലേജ് റെസ്റ്റോറന്റ് നൽകുന്ന എവർ റോളിങ്ങ് ട്രോഫിയും കരസ്ഥമാക്കി.

Share this news

Leave a Reply

%d bloggers like this: