മിഷേലിൻ സ്റ്റാർ റേറ്റിങ് ലഭിച്ച അയർലണ്ടിലെ ഏറ്റവും മികച്ച റസ്റ്ററന്റുകൾ ഏതെല്ലാം?

ലോകപ്രശസ്തമായ മിഷേലിന്‍ സ്റ്റാര്‍ റേറ്റിങ്ങിന്റെ (Michelin star rating) ഇത്തവണത്തെ പട്ടികയിലും അയര്‍ലണ്ടില്‍ നിന്നുമുള്ള ഒരു റസ്റ്ററന്റിന് ത്രീ സ്റ്റാര്‍ റേറ്റിങ് ലഭിക്കാത്തില്‍ നിരാശ. അയര്‍ലണ്ടിലാണ് ഇത്തവണത്തെ ചടങ്ങ് സംഘടിപ്പിച്ചത് എന്നതിനാല്‍ ഇതാദ്യമായി രാജ്യത്ത് നിന്നുള്ള ഒരു റസ്റ്ററന്റിന് ത്രീ സ്റ്റാര്‍ റേറ്റിങ് ലഭിക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു.

റസ്റ്ററന്റുകളുടെ നിലവാരം അടിസ്ഥാനപ്പെടുത്തി ഫ്രഞ്ച് കമ്പനിയായ മിഷേലിന്‍ നല്‍കിവരുന്ന അഭിമാനകരവും, പ്രശസ്തവുമായ റേറ്റിങ് സംവിധാനമാണ് മിഷേലിന്‍ സ്റ്റാര്‍ റേറ്റിങ്. 1900 മുതല്‍ നിലവിലുണ്ടെങ്കിലും 1926 മുതലാണ് റേറ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. അന്ന് ഒരു സ്റ്റാര്‍ സംവിധാനം മാത്രമായിരുന്നത് 1933-ഓടെ ത്രീ സ്റ്റാര്‍ സംവിധാനമായി. ത്രീ സ്റ്റാര്‍ ആണ് ഏറ്റവും ഉയര്‍ന്ന റേറ്റിങ്.

അതേസമയം അയര്‍ലണ്ടില്‍ നിന്നും Forest Avenue (ഡബ്ലിന്‍), The Pullman (ഗോള്‍വേ) എന്നീ റസ്റ്ററന്റുകള്‍ക്ക് പുതുതായി വണ്‍ സ്റ്റാര്‍ റേറ്റിങ് ലഭിച്ചത് നേട്ടമായി. ഡബ്ലിനിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്ന ഇത്തവണത്തെ റേറ്റിങ് പ്രഖ്യാപനം.

മിഷേലിന്‍ സ്റ്റാര്‍ റേറ്റിങ് പട്ടികയില്‍ ത്രീ സ്റ്റാര്‍ ഇല്ലെങ്കിലും ഒന്ന്, രണ്ട് സ്റ്റാറുകള്‍ ലഭിച്ച നിരവധി റസ്റ്ററന്റുകള്‍ അയര്‍ലണ്ടിലുണ്ട്. 2026 പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള റസ്റ്ററന്റുകളുടെ ലിസ്റ്റ് ചുവടെ (പൂട്ടിയതും, മുമ്പ് റേററ്റിങ് ലഭിച്ചിരുന്നെങ്കിലും 2026 റേറ്റിങ് പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ റസ്റ്ററന്റുകളെ ഒഴിവാക്കിയിട്ടുണ്ട്):

ടു സ്റ്റാര്‍

Chapter One (Dublin)

Dede (Baltimore)

Liath Creative (Dublin)

Restaurant Patrick Guilbaud (Dublin)

Terre (Castlemartyr)

വണ്‍ സ്റ്റാര്‍

Aniar (Galway)

Ballyfin (Ballyfin)

Bastible (Dublin)

Bastion (Kinsale)

The Bishop’s Buttery (Cashel)

Campagne (Kilkenny)

Restaurant Chestnut (Ballydehob)

D’Olier Street (Dublin)

Forest Avenue (Dublin)

Glovers Alley (Dublin)

Lady Helen Restaurant (Thomastown)

LIGNUM (Bullaun)

Homestead Cottage (Doolin)

The House (Ardmore)

The Morrison Room (Maynooth)

The Oak Room (Adare)

The Pullman (Galway)

Variety Jones (Dublin)

Share this news

Leave a Reply