ഇന്ന് ഏപ്രിൽ ഫൂൾ! വിഡ്ഢി ദിനത്തിന് പിന്നിലെ ‘സത്യം’ എന്തെന്നെറിയാമോ?

ഏപ്രില്‍ 1 ലോകമെങ്ങും വിഡ്ഢിദിനം അഥവാ ഏപ്രില്‍ ഫൂള്‍ ആയി ആഘോഷിക്കുകയാണ്. പരസ്പരം പറ്റിക്കുക, വിഡ്ഢികളാക്കുക, കുസൃതി കാണിക്കുക തുടങ്ങിയവയ്ക്ക് ‘ലൈസന്‍സ്’ കിട്ടുന്ന ഈ ദിനത്തിന് പിന്നിലെ ‘സത്യം’ എന്തെന്ന് അറിയാമോ? ഏപ്രില്‍ ഫൂള്‍ ദിനാരംഭവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് 16-ആം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നിന്നുമുള്ളതാണ്. 1582-ല്‍ അതുവരെ പിന്തുടര്‍ന്നു വന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ ഉപേക്ഷിച്ച് ഫ്രഞ്ചുകാര്‍ ജോര്‍ജ്ജിയന്‍ കലണ്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ജൂലിയന്‍ കലണ്ടര്‍ പ്രകാരം വസന്തകാലത്ത്, അതായത് … Read more

ലോകത്തെ ഏറ്റവും ശാന്തമായ തെരുവുകളിലൊന്ന് ഡബ്ലിനിൽ; ഏതെന്ന് അറിയണ്ടേ?

ലോകത്തെ ഏറ്റവും ശാന്തമായ തെരുവുകളിലൊന്ന് അയര്‍ലണ്ടില്‍. Time Out Magazine പുറത്തുവിട്ട ‘World’s Coolest Streets’ പട്ടികയില്‍ 22-ആം സ്ഥാനമാണ് ഡബ്ലിനിലെ Camden Street നേടിയിട്ടുള്ളത്. കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യമുള്ളതും, ലളിതവുമായ പ്രദേശം എന്നാണ് മാഗസിന്‍ Camden Street-നെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ റസ്റ്ററന്റുകളായ Bunsen, Mister S എന്നിവയെപ്പറ്റിയും, ബാറുകളായ The Bleeding Horse, Anseo എന്നിവയെ പറ്റിയും മാഗസിനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതേസമയം ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള High Street ആണ്. … Read more

അയർലണ്ടിന്റെ മുത്തശ്ശി 108-ആം വയസിൽ വിട വാങ്ങി

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്ന Bridget Teirney തന്റെ 108-ആം വയസില്‍ വിടവാങ്ങി. കൗണ്ടി കാവനിലെ Loughduff-ലുള്ള Drumgore സ്വദേശിനിയായ ടിയര്‍നി, കഴിഞ്ഞ ബുധനാഴ്ചയാണ് അന്തരിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും, മൂന്ന് മഹാമാരികള്‍ക്കും സാക്ഷിയായിരുന്നു 2023 ജൂലൈ 5-ന് 108-ആം പിറന്നാള്‍ ആഘോഷിച്ച ടിയര്‍നി. തന്റെ അമ്മ എന്നും സന്തോഷവതിയായിരുന്നുവെന്ന് മകനായ ടോം (73) ജന്മദിനാഘോഷവേളയില്‍ പറഞ്ഞിരുന്നു. ഒമ്പത് മക്കളുള്ള ടിയര്‍നി, തന്റെ കുടുംബ ഫാമില്‍ കഠിനാധ്വാനം ചെയ്തായിരുന്നു ജീവിച്ചിരുന്നത്. പാട്രിക് ആയിരുന്നു ടിയര്‍നിയുടെ ഭര്‍ത്താവ്. അയര്‍ലണ്ടിലെ … Read more