ബാംഗ്ലൂരില്‍ വീട് വില്‍പനക്ക്

ബാംഗ്ലൂര്‍ രാമമൂര്‍ത്തി നഗറില്‍ Kalkere Main Road ല്‍ എല്ലാ സൗകര്യവുമുള്ള 2019 sqft വീട് വില്‍പനക്ക് . Duplex house for sale in Kalkere Main Road,Ramamurthy Nagar, Bangalore. 40×40 site, 2019 sqft built area.Good investment. Contact 00353 873111814

മെല്‍ബണില്‍ സൂപ്പര്‍ മെഗാ ഹിറ്റ് നാടകം ‘ഇമ്മിണി ബല്യ ഒന്നിന്റെ’ സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.

മെല്‍ബണ്‍ സൗത്ത്ഈസ്റ്റില്‍ മെയ് മാസത്തില്‍ അരങ്ങേറിയ സൂപ്പര്‍ മെഗാ ഹിറ്റ് നാടകം ‘ഇമ്മിണി വല്യ ഒന്ന്’ പ്രേക്ഷക അഭ്യര്‍ത്ഥന മാനിച്ചു 22 ഒക്ടോബര്‍ 2017, ഞായറാഴ്ച വൈകുന്നേരം കൃത്യം 6 മണിക്ക്, ശിങ്കാരിമേളക്കൊഴുപ്പിന്റെ അകമ്പടിയോടു കൂടി പെനോള കത്തോലിക് പെര്‍ഫോമന്‍സ് ആര്‍ട്‌സ് തീയേറ്ററില്‍ വീണ്ടും അവതരിപ്പിക്കപ്പെടുന്നു. സീറ്റുകള്‍ വളരെ വേഗത്തില്‍ മുന്‍കൂറായി ബുക്ക് ചെയ്തു പോകുന്നതിനാല്‍ എത്രയും പെട്ടെന്നു താഴെകാണുന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ ആയി സീറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.125 ഓളം സീറ്റുകള്‍ ഇതിനകം റിസേര്‍വ് … Read more

മെല്‍ബണില്‍ മാരത്തോണ്‍ ഓണാഘോഷങ്ങള്‍ക്ക് FOB യിലൂടെ തുടക്കം

മെല്‍ബണ്‍: ഒന്നിലധികം മാസം നീളുന്ന മാരത്തോണ്‍ ഓണാഘോഷങ്ങളുടെ പാച്ചില്‍ മെല്‍ബണില്‍ തുടക്കമിട്ടു.ഫ്രണ്ട്‌സ് ഓഫ് ബാഡ്മിന്റണ്‍ (FOB )സംഘടിപ്പിച്ച ഈ വര്‍ഷത്തെ ആദ്യത്തെ ഓണാഘോഷം മെല്‍ബണ്‍ എപ്പിംഗില്‍ 19/ 8/ 2017 നു വിവിധ കളികള്‍ കൊണ്ടും നാനാ മത വിഭാഘങ്ങളുടെ പങ്കാളിത്തം കൊണ്ടും വര്‍ണാഭമായി. Fr. Martin നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്ത ആഘോഷങ്ങള്‍ വിവിധ കലാ കായിക മത്സരങ്ങളോടും വിഭവ സമൃദ്ധമായ സദ്യയോടും കൂടി പര്യവസാനിച്ചു . കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷമാരുടെയും വടം വലി മത്സരങ്ങള്‍ … Read more

സിഡ്‌നിയില്‍ ആക്ടിങ്ങ് തീയേറ്റര്‍ വര്‍ക്ക് ഷോപ്പ്: നടന്‍ പി.ബാലചന്ദ്രന്‍ നയിക്കും

സിഡ്‌നി: സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കലാ സംഘടനയായ ആര്‍ട്ട് കലക്ടീവ് സംഘടിപ്പിക്കുന്ന ആക്ടിങ്ങ് തീയേറ്റര്‍ വര്‍ക്ക് ഷോപ്പ് അഭിനേതാവും, സംവിധായകനും, തിരക്കഥാകൃത്തും,തീയേറ്റര്‍ സ്‌കോളറുമായ പി.ബാലചന്ദ്രന്‍ നയിക്കും. ഒക്ടോബര്‍ 7, 8 തീയതികളില്‍ സിഡ്‌നി വെന്റ് വര്‍ത്ത് വിലില്‍ നടക്കുന്ന ദ്വിദിന വര്‍ക്ക് ഷോപ്പില്‍ അഭിനയത്തില്‍ താല്‍ പ്പര്യമുള്ള 30 പേര്‍ക്കാണ് പ്രവേശനം . 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ആസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള നാടക, സിനിമാ പ്രവര്‍ത്തകര്‍ ക്യാമ്പില്‍ … Read more

ഓസ്ട്രേലിയയില്‍ വിമാനം തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി

ഓസ്ട്രേലിയയില്‍ വിമാനം തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമം പോലീസ് തകര്‍ത്തു. പ്രധാനമന്ത്രി മാല്‍ക്കം ടെണ്‍ബുളാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച സിഡ്നിയില്‍ പോലീസും ഭീകരവാദവിരുദ്ധസേനയും ചേര്‍ന്നുനടത്തിയ പരിശോധനയില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സംശയിക്കുന്ന നാലുപേരെ പിടികൂടിയിരുന്നു. ഇതിനുശേഷമായിരുന്നു ടെണ്‍ബുളിന്റെ പ്രതികരണം. ഇസ്ലാം ഭീകര സംഘടനയാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചത്. സിഡ്നിയില്‍ ഭീകരാക്രമണത്തിന്് പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷാ സൈന്യം ജാഗ്രത പാലിച്ചിരുന്നു. അതിനാല്‍ അപകടം ഒഴിവാക്കാനായെന്നും ആസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ ആന്‍ഡ്ര്യൂ കോള്‍വിന്‍ അറിയിച്ചു. ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ്, ന്യൂ … Read more

മെല്‍ബണ്‍ എസ്സന്‍സ് സംഘടിപ്പിക്കുന്ന ‘Mastermind ’17” ക്വിസ് ഷോ

മെല്‍ബണ്‍: എസ്സന്‍സ് മെല്‍ബണ്‍ സംഘടിപ്പിക്കുന്ന ‘Mastermind ’17” ക്വിസ് ഷോയുടെ ഭാഗമാകാന്‍ എല്ലാവരെയും ഒരിക്കല്‍ക്കൂടി ക്ഷണിക്കുകയാണ്. കുട്ടികളില്‍ ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയാന്‍ പ്രചോദനം നല്കുകയും ചെയ്യുക എന്നതാണ് ഈ ക്വിസ് ഷോയിലൂടെ എസ്സന്‍സ് ലക്ഷ്യമിടുന്നത്. ഒരു പ്രശ്‌നോത്തരി എന്നതിലുപരി കാണികളെക്കൂടി ഉള്‍പ്പെടുത്തി ഓഡിയോ വിഷ്വല്‍സ് പരമാവധി ഉള്‍ക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്ഥമായ ഒരനുഭവം പ്രദാനം ചെയ്യുന്ന വിധത്തിലാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. പ്രവാസ സമൂഹങ്ങളിലെ കുട്ടികള്‍ക്ക് കലാ കായിക രംഗത്ത് നിരവധി അവസരങ്ങള്‍ കിട്ടാറുണ്ടെങ്കിലും ശാസ്ത്രചിന്തയും … Read more

ക്രിസ്തുവിനെ പടിയിറക്കാന്‍ ഗൂഢാലോചന: നീക്കം പാളുന്നു ??

ഓസ്ട്രേലിയന്‍ സ്‌കൂളുകളില്‍ നിന്നും ക്രിസ്തുമതത്തെ പുറത്താക്കാന്‍ നടപടി ആരംഭിക്കുന്നു. ഓസ്ട്രേലിയയിലെ സ്റ്റേറ്റ് ഓഫ് ക്യൂന്‍സ് ലാന്റിലാണ് ഇത്തരത്തിലൊരു നിയമം വരുന്നത്. ക്രിസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക, ക്രിമസ്സ് കാര്‍ഡ് കൈമാറ്റം ചെയ്യുക തുടങ്ങിയ പരിപാടികള്‍ നിര്‍ത്തലാക്കാന്‍ ക്യൂന്‍സ് ലാന്റ് വിദ്യാഭ്യാസ മന്ത്രി കെയ്റ്റ് ജോണ്‍സ് മുന്‍കൈ എടുത്തുകഴിഞ്ഞു. ഇക്കാര്യത്തില്‍ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നുള്ള അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കെയ്റ്റ് ജോണ്‍സ്. വിദ്യാഭ്യാസത്തെ മതപഠനവുമായി ബന്ധപ്പെടുത്തരുതെന്ന അവകാശവാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മതപരമായ ചടങ്ങുകള്‍ … Read more

മെല്‍ബണ്‍ സെ.മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് കത്തീഡ്രലില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു.

മെല്‍ബണ്‍: സെ മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് കത്തീഡ്രല്‍ ദേവാലയത്തില്‍ 20172018 വര്‍ഷത്തേക്കുള്ള ഇടവക ഭരണ സമിതി മദ്രാസ് ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. യുഹാന്നോന്‍ മാര്‍ ദിയസ്‌ക്കോറോസ് തിരുമേനിയുടെ അഗീകാരത്തോടെ ഭരണഘടനാനുസ്യതം ചുമതലയേറ്റു. ഇടവക കൈക്കാരന്‍ ശ്രീ. എം.സി ജേക്കബ്, സെക്രട്ടറി ശ്രീ. ജിബിന്‍ മാത്യു എന്നിവരടങ്ങിയ 11 അംഗ കമ്മറ്റിയാണ് ഇടവക വികാരി ബഹുമാനപ്പെട്ട ഫാ. പ്രദീപ് പൊന്നച്ചന്റെയും, സഹ വികാരി ഫാ. സജു ഉണ്ണൂണ്ണിയുടെ സാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥനാ പുര്‍വ്വം ചുമതലയില്‍ പ്രവേശിച്ചത്. വിവിധ അദ്ധ്യാത്മിക … Read more

നഴ്‌സുമാരുടെ സമരം : സര്‍ക്കാര്‍ നടപടി ഉണ്ടാകും – MA ബേബി ; സര്‍ക്കാര്‍ മുന്നോട്ടു വരണം – രമേശ് ചെന്നിത്തല .

മെല്‍ബണ്‍ : കേരളത്തിലെ സ്വകാര്യ നഴ്‌സുമാരുടെ വിലപ്പെട്ട സേവനത്തിനു ന്യായമായ വേതനം ഉറപ്പു വരുത്താന്‍ കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അതിനുള്ള നടപടികള്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി ഉറപ്പു നല്‍കി . സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ മെല്‍ബണ്‍ റോയല്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യോഗത്തെ ഫോണിലൂടെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .ആരോഗ്യ … Read more

‘ മെല്‍ബണിലെ നേഴ്‌സിംഗ് സമൂഹം ഒത്തു കൂടുന്നു ‘

കേരളത്തില്‍ മിനിമം വേതനം ആവശ്യപ്പെട്ടു സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ഐക്യ ദാര്‍ഢ്യം അര്‍പ്പിക്കുവാനും കഴിയുന്ന സഹായ സഹകരണങ്ങള്‍ നല്‍കാനും മെല്‍ബണിലെ നേഴ്‌സിംഗ് സമൂഹം ഒത്തു കൂടുന്നു സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നീതി പാലിക്കുക ,സുപ്രിം കോടതി വിധി നടപ്പിലാക്കുക ,സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുക. ജൂലായ് എട്ട് ശനിയാഴ്ച വൈകുന്നേരം മൂന്നരമണിക്ക് മെല്‍ബണ്‍ സൂവിനു സമീപം ഉള്ള റോയല്‍ പാര്‍ക്കില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മുന്‍ കൂട്ടി ഞങ്ങളെ ബന്ധപെടുക . മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മക്ക് വേണ്ടി . … Read more