മെല്‍ബണ്‍ സെ.മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് കത്തീഡ്രലില്‍ ഇടവക മെത്രാപൊലീത്തായുടെ സന്ദര്‍ശനവും ഒ. വി. ബി. എസും.

മെല്‍ബണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനത്തില്‍പ്പെട്ട മെല്‍ബണ്‍സെന്റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും, ഇടവക മെത്രാപൊലീത്തായുടെ സന്ദര്‍ശനവും ഒക്ടോബര്‍ നാലുമുതല്‍ എട്ടുവരെ തീയതികളില്‍ നടത്തപ്പെടും. നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍പങ്കെടുക്കുന്ന ബൈബിള്‍ ക്ലാസ്സുകള്‍ക്കു വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന്‍ നേതൃത്വം നല്‍കും. ‘എല്ലാവര്‍ക്കും നന്മ ചെയ്വിന്‍’ (1 തെസ്സലൊനീക്യര്‍ 5:15) എന്നതാണ് ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയം. അഞ്ചാം തീയതി മെല്‍ബണില്‍ എത്തിചേരുന്നഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യുഹാന്നോന്‍ മാര്‍ ദിയസ്‌ക്കോറോസ്‌മെത്രാപൊലീത്തായ്ക്ക് പ്രൌഢഗംഭീരമായ … Read more

ഓസ്‌ട്രേലിയന്‍ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളി .

മെല്‍ബണ്‍ : ഓസ്‌ട്രേലിയിലെ തദ്ദേശ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളിയെ തെരഞ്ഞെടുത്തിരിക്കുന്നു .മെല്‍ബണിലെ വിറ്റല്‍സി കൗണ്‍സിലിലേക്കാണ് കുട്ടനാട് മഴലാടി സ്വദേശിയായ റ്റോം ജോസഫിനെ തെരഞ്ഞെടുത്തത് . കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വിറ്റല്‍സി നോര്‍ത്ത് വാര്‍ഡില്‍ നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു . അവിടെ ജയിച്ച ജോണ്‍ അടുത്തിടെ മരണപ്പെടുകയുണ്ടായി . ആ ഒഴിവിലേക്കാണ് റ്റോമിനെ വിറ്റല്‍സി കൗണ്‍സില്‍ കൗണ്‍സിലറായി തെരഞ്ഞെടുത്തത് . ഭാര്യ രഞ്ജിനി , മരിയ , അമീഷ് , ആണ്‍ എന്നിവര്‍ മക്കള്‍. … Read more

അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി നിറവില്‍

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം രൂപീകൃതമായിട്ട് പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇടവകയുടെ ദശവര്‍ഷ ജൂബിലിക്ക് തുടക്കം കുറിച്ചു കൊണ്ട് സെപ്റ്റംബര്‍ 27 ബുധനാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന പൊതുസമ്മേളനം ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമനസ്സ് കൊണ്ട് ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷം ദൈവത്തോടും സഭയോടും സമൂഹത്തോടുമുള്ള ഇടവക ജനങ്ങളുടെ സമര്‍പ്പണവും നന്ദിപ്രകടനവും ആയി രൂപപെടുത്തണമെന്ന് അഭിവന്ദ്യ തിരുമേനി പറഞ്ഞു. ജൂബിലി സമ്മാനമായി എല്ലാ ഭവനങ്ങള്‍ക്കും ഇടവകയുടെ … Read more

മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്‍ (shema) ഓണാഘോഷം നടത്തി .

മെല്‍ബണ്‍: ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്‍ (shema) ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 9, ശനിയാഴ്ച സെന്റ് അഗസ്റ്റിന്‍ പള്ളി ഹാളില്‍ നടത്തപ്പെട്ടു. വിവിധ തരം മത്സരങ്ങള്‍, ഓണക്കഥ, ഓണപ്പാട്ട്, തിരുവാതിര കളി, ചെണ്ടമേളം, വടംവലി എന്നിവ നടത്തപ്പെട്ടു. മനോഹരമായ ഓണപ്പൂക്കളം ഉണ്ടായിരുന്നു. മാവേലിയായി വേഷമിട്ട അനീഷ് അത് മികവുറ്റതാക്കി. ഓണത്തോടനുബന്ധിച്ചു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും ഉണ്ടായിരുന്നു. സമ്മാന വിതരണവും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയോട് കൂടി ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. പരിപാടികള്‍ക്ക് സ്മിജോ, ജിജോയ്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ … Read more

ഓസ്‌ട്രേലിയയിലെ അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇടവക പുതുവഴിയില്‍

അഡലൈഡ് : സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുഴുവന്‍ സമയ  വികാരിയായി ഫാ. അനിഷ് കെ. സാമിനെ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമനസ്സ് കൊണ്ട് നിയമിച്ചു. 2007 മുതല്‍ മെല്‍ബണില്‍ നിന്നും വൈദികര്‍ എത്തി ആരാധനക്ക് നേതൃത്വം നല്‍കുകയും ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത് വികാരിമാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വികാരിയായി നിയമിതനായ റവ. ഫാ. അനിഷ് കെ. സാമിന് സെപ്റ്റംബര്‍ മാസം 8ന് രാവിലെ അഡലൈഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് … Read more

‘സിങ്ങ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്’ സംഗീത നിശയ്ക്കായി മെല്‍ബണ്‍ ഒരുങ്ങി.

ഓസ്‌ട്രേലിയയില്‍ ഇദംപ്രഥമമായി മെല്‍ബണില്‍ അരങ്ങേറുന്ന ‘സിങ്ങ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്’ സംഗീത നിശയുടെ ടിക്കറ്റ് വില്‍പ്പന സംഘാടകരായ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് സെപ്തംബര്‍ 17ആം തീയതി കുര്‍ബാനാനന്തരം ഉത്ഘാടനം ചെയ്തു. ഈ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധനശേഖരണാര്‍ത്ഥമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. നവംബര്‍ 5ആം തീയതി വൈകുന്നേരം 4 മണി മുതല്‍ മെല്‍ബണിലെ കിംഗ്‌സ്ടന്‍ ഹാളില്‍ വെച്ചാണ് ഈ മാസ്മരസംഗീതവിരുന്ന് നിങ്ങള്‍ക്കായി അരങ്ങേറുന്നത്. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഒരുപിടി … Read more

കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയന്‍ മലയാളി പ്രതാപന്‍ നായര്‍

മെല്‍ബണ്‍ : കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മലയാളിയായ പ്രതാപ്പന്‍ നായര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പങ്കെടുക്കുന്നു മലയാള മനോരമയുടെ മുഖ്യപങ്കാളിത്തതോടെ ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടക്കുന്നത് . കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വരുന്നു ചാമ്പ്യന്‍ഷിപ്പില്‍ 35 വയസ്സിനു മുകളിലുള്ള വെറ്ററന്‍ താരങ്ങളാണ് മത്സരിക്കുന്നത് 75 വയസ്സ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം . കണ്ണൂര്‍ സ്വദേശിയായ പ്രതാപന്‍ നായര്‍ കഴിഞ്ഞ പത്ത് … Read more

കാന്‍ബറയില്‍ പരി. കന്യാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍

കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ പരി. കന്യാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ആഘോഷിക്കുന്നു. കാന്‍ബറ സെന്റ്.അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പം ഇടവക ദിനാചരണവും ഒരുക്ക ധ്യാനവും നടക്കും. സെപ്റ്റംബര്‍ 20 ബുധനാഴ്ച വൈകുന്നേരം ആറിന് ഓകോണര്‍ സെന്റ്. ജോസഫ് പള്ളിയില്‍ വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ തിരുന്നാള്‍ കൊടിയേറ്റും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠയും വിശുദ്ധ കുര്‍ബാനയും, വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും. ഫാ.തോമസ് ആലുക്ക മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന വി.കുര്‍ബാനയില്‍ … Read more

മെല്‍ബണില്‍ മലയാളി യുവതിക്ക് രണ്ടര വര്‍ഷം തടവ്

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവതിയെ രണ്ടര വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് മറ്റൊരു യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് ശിക്ഷ. ഡിംപിള്‍ ഗ്രേസ് തോമസിനാണ് മെല്‍ബണ്‍ കോടതി ശിക്ഷ വിധിച്ചത്. 2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച്‌ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് എതിരെ വന്ന കാറുമായി ഇവരുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. എട്ട് ആഴ്ച ഗര്‍ഭിണിയായിരുന്ന ആഷ്‌ലിഅലന്റെ കാറിലാണ് ഇവരുടെ വാഹനം ഇടിച്ചത്. ആഷ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ സിസേറിയനിലൂടെ കുഞ്ഞിനെ … Read more

ബാംഗ്ലൂരില്‍ വീട് വില്‍പനക്ക്

ബാംഗ്ലൂര്‍ രാമമൂര്‍ത്തി നഗറില്‍ Kalkere Main Road ല്‍ എല്ലാ സൗകര്യവുമുള്ള 2019 sqft വീട് വില്‍പനക്ക് . Duplex house for sale in Kalkere Main Road,Ramamurthy Nagar, Bangalore. 40×40 site, 2019 sqft built area.Good investment. Contact 00353 873111814