പാത്രിയര്‍ക്കീസ് ബാവ മെല്‍ബണിലെ യാക്കോബായ, ക്‌നാനായ ഇടവകാംഗങ്ങളെ സന്ദര്‍ശിക്കുന്നു

മെല്‍ബണ്‍: പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന ഇടയന്മാരുടെ ഇടയന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവ തന്റെ ഓസ്‌ട്രേലിയ ശ്ലൈഹീക സന്ദര്‍ശന മദ്ധ്യേ മെല്‍ബണ്‍ പ്രദേശത്തുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളികളുടെ കീഴിലുള്ളതും യാക്കോബായ സഭയുടെയും ക്‌നാനായ സഭയുടെയും പള്ളികളുടെ കീഴിലുള്ളതുമായ ആത്മീയ മക്കളെ സന്ദര്‍ശിക്കുന്നതിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നവംബര്‍ 8ന് എത്തിയപ്പോള്‍ ഈ സഭകളിലെ വൈദികരും ഇടവകജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പരിശുദ്ധ പിതാവ് വിക്ടോറിയ സംസ്ഥാനത്തെ മെല്‍ബണ്‍ സിറ്റിയിലുള്ള … Read more

അഡലൈഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 9 മുതല്‍ 11 വരെയുള്ള തീയതികളില്‍ ഭക്തിപൂര്‍വ്വം നടത്തപ്പെടും. നവംബര്‍ 9 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ. അനിഷ് കെ.സാം നിര്‍വഹിക്കും. തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, വചന ശുശ്രൂഷ, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടത്തപ്പെടും. നവംബര്‍ 10 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം, വചന ശുശ്രൂഷ, ഭക്തിനിര്‍ഭരമായ … Read more

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി

മെല്‍ബണ്‍ : സെന്റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി. ക്ലേറ്റന്‍ സെന്റെ` ഗ്രിഗോറിയോസ് ഓര്‍ത്തഡോക്!സ് ചാപ്പലിലാണ് 29102017 ഞായറാഴ്ച്ചാ വിശുദ്ധ കുര്‍ബാനനന്തരം റവ. ഫാ. ചാള്‍സ്‌മോന്‍ A.P യുടെ സാന്നിദ്ധ്യത്തില്‍, റവ. ഫാ. സജു ഉണ്ണൂണ്ണി, നൂറു കണക്കിനു വിശ്വാസികളുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ അവസരത്തില്‍ കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചത്. നവംബര്‍ മാസം ഒന്നാം തീയതി ബുധനാഴ്ച വൈകുന്നേരം 6.30 നു സന്ധ്യാനമസ്‌കാരത്തോടുകൂടി പ്രത്യേക കുര്‍ബാന കത്തീഡ്രലിലും ചാപ്പലിലും നടത്തപ്പെടും. 4, … Read more

അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് അനുസ്മരണവും ധൂപ പ്രാര്‍ത്ഥനയും.

മെല്‍ബണ്‍: സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് അനുസ്മരണായോഗം ക്രമീകരിച്ചു. മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ പിതാവ് ദിനാനുകമ്പയുടെയും മനുഷ്യസ്നേഹത്തിന്‍റെയും ഉത്തമ ഉദാഹരണമായിരുന്നു എന്ന്‍ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു പ്രസ്തുതയോഗം. അഭിവന്ദ്യ തിരുമേനിയുടെ വിയോഗത്തിലുള്ള ദുഖം രേഖപ്പെടുത്തിയ യോഗം ക്രിസ്തീയ പ്രത്യാശയില്‍ സ്വര്‍ഗ്ഗിയ മധ്യസ്ഥനായി പിതാവ് പരിലസിക്കട്ടെ എന്നു പ്രാര്‍ത്ഥനയോടെ സമാപിച്ചു. കത്തീഡ്രലിലും ചാപ്പലിലും നടത്തപെട്ട പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് റവ. ഫാ. സജു … Read more

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രഥമ അപ്പോസ്‌തോലിക സന്ദര്‍ശനം മെല്‍ബണില്‍.

മെല്‍ബണ്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രഥമ ശ്ലൈഹിക സന്ദര്‍ശനം 2017 നവംബര്‍ 8 മുതല്‍ 14 വരെ മെല്‍ബണിലെ വിവിധ ഇടവകകളില്‍! ഓസ്‌ട്രേലിയയിലുള്ള സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ (Syrian Archdiocese)ആണ് പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനത്തിന് മുന്‍കൈ എടുക്കുന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ മുഖ്യാതിഥിയായാണ് പരിശുദ്ധ പിതാവ് എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളും ക്‌നാനായ യാക്കോബായ അതിഭദ്രാസന സഭാംഗങ്ങളും ചേര്‍ന്ന് ഭദ്രാസന … Read more

മെല്‍ബണ്‍ – ജോയല്‍ ജിബി (15) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു

  മെല്‍ബണ്‍: ബനാലയില്‍ താമസിക്കുന്ന ജിബി ജോസഫിന്റെയും ജ്യോതിയുടെയും മകനായ ജോയല്‍ ജിബി (15)കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ജെറോണ്‍ സഹോദരന്‍ ആണ്. നാട്ടില്‍ ക്രാരിയേലി പള്ളി ഇടവക അംഗവും തെക്കുംപുറം കുടുംബാംഗവുമാണ്. മരണാന്തര ചടങ്ങുകള്‍ പിന്നീട് നാട്ടില്‍ വച്ച് നടത്തപ്പെടും.       വാര്‍ത്ത: എബി പൊയ്ക്കാട്ടില്‍    

സിഡ്‌നിയില്‍ ആര്‍ട്ട് കളക്ടീവ് പ്രവര്‍ത്തനം ആരംഭിച്ചു

സിഡ്നി :ഗൗരവതരമായ കലാ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെക്കുന്ന മലയാളി കലാ സംഘമായ ആര്‍ട്ട് കളക്ടീവ് പ്രവര്‍ത്തനം ആരംഭിച്ചു. സിഡ്നിയില്‍ നടന്ന ആക്ടിങ്ങ് തീയേറ്റര്‍ വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത സിനിമാ നടനും, സംവിധായകനും, രചയിതാവുമായ പി.ബാല ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രണ്ട് ദിവസമായി നടന്ന് വന്ന അഭിനയക്കളരിയില്‍ ആസ്‌ട്രേലിയയിലെ വിവിധഭാഗങ്ങളില്‍ നിന്നായി 30 പേര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗസല്‍ സന്ധ്യയില്‍ ധന്‍സി ,സനീര്‍ ,സൂരജ് കുമാര്‍,വിമല്‍ വിനോദ് എന്നിവര്‍ ഗസലുകള്‍ … Read more

റഞ്ചി കുര്യാക്കോസിന് സ്വീകരണം നല്‍കി.

മെല്‍ബണ്‍ : ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യയില്‍ നിന്നെത്തിയ ആറ് പത്രപ്രവര്‍ത്തകരില്‍ മലയാളിയും മലയാള മനോരമ ലേഖകനുമായ റഞ്ചി കുര്യാക്കോസിന് മെല്‍ബണിലെ മലയാളി സുഹൃത്തുകള്‍ കോക്കനാട്ട് ലഗൂണ്‍ റെസ്റ്ററാന്റില്‍ സ്വീകരണം നല്‍കി. തിരുവല്ലം ഭാസി ,ബിജോ കുന്നുംപുറത്തു , അശോക് മാത്യു , വര്‍ഗീസ് ജോണ്‍ ,അരുണ്‍ മാത്യു ,ദിലീപ് രാജേന്ദ്രന്‍, സോജന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.   എബി പൊയ്ക്കാട്ടില്‍  

മെല്‍ബണില്‍ യാക്കോബായ സഭയുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി.

മെല്‍ബണ്‍: മെല്‍ബണിലെ എല്ലാ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ Mitcham Badminton Centre-ല്‍ വെച്ചു 2017-ലെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരമായി നടത്തപ്പെട്ടു. റെവ. എല്‍ദോ വര്‍ക്കി വലിയപറമ്പില്‍ അച്ചന്‍ ഉത്ഘാടനം ചെയ്ത മത്സരങ്ങള്‍ പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ചു. അതി വാശിയേറിയ മത്സരങ്ങളില്‍ പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ ബിജു ചെറിയാന്‍ & ബൈജു ജേക്കബ്, എല്‍ദോ വര്‍ഗീസ് & ആല്‍വിന്‍ മാത്യൂസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തി. പുരുഷ സിംഗിള്‍സില്‍ അരുണ്‍ ജോണ്‍, വനിതകളുടെ … Read more

ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അവാര്‍ഡ് ഡോ. വി പി ഉണ്ണികൃഷ്ണന്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും പരേമാന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ’ സ്വര്‍ണ മെഡല്‍ മലയാളിയായ ഡോ വി പി ഉണ്ണികൃഷ്ണന് ഇക്കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി. കീന്‍ കാന്‍ണ്ട് എന്ന സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ ബഹു:പോള്‍ ഡി ജേഴ്സിയാണ് ബ്രിട്ടീഷ് എലിസബത്ത് രാജ്ഞിക്ക് വേണ്ടി കഴിഞ്ഞ ദിവസം തലസ്ഥാനമായ ബ്രിസ്ബെനിലെ ഗവണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മള്‍ട്ടി കള്‍ച്ചറിനുവണ്ടി ശ്രീ ഉണ്ണികൃഷ്ണന്‍ ചെയ്ത സേവനങ്ങളെ അവാര്‍ഡ് കൊടുക്കുന്നതിനിടയില്‍ ഗവര്‍ണ്ണര്‍ പ്രത്യേകം പരാമര്‍ശിച്ചു . ലോകത്തിന്റെ നാനാഭാഗത്തുനിന്നും … Read more