‘സ്ത്രീധനം നൽകി വിവാഹം വേണ്ട, ഭാര്യയുടെ ചിലവുകൾ നോക്കാൻ മാത്രം ഭർത്താവ് എന്നതും വേണ്ട’: ഭാമ

വിവാഹം വേണ്ട എന്നല്ലെന്നും, സ്ത്രീധനം കൊടുത്ത് ആരും വിവാഹിതരാകേണ്ടതില്ല എന്നാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി നടി ഭാമ. ഒരു കുടുംബമുണ്ടാകുക എന്നത് പുരുഷന്റേയും, സ്ത്രീയുടെയും ആവശ്യമാണെന്നും, എന്നാല്‍ സ്ത്രീധനം നല്‍കുന്നത് എന്തിന്റെ പേരിലാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാമ ചോദിച്ചു. സ്ത്രീധനത്തിന് എതിരായ നിലപാടുകളില്‍ നേരത്തെയും ഭാമ ശ്രദ്ധ നേടിയിരുന്നു. നിയമപരമായി സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും, സ്ത്രീധനത്തിന്റെ പേരില്‍ ഇന്നും സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നതായി ഭാമ ചൂണ്ടിക്കാട്ടി. അതുകൊണ്ട് പെണ്‍കുട്ടികള്‍ പഠിക്കുകയാണ് വേണ്ടതെന്നും, പഠിക്കാന്‍ സാധിക്കാത്തവര്‍ … Read more

ബെറ്റിങ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ചു; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുപതി എന്നിവർക്കെതിരെ ഇഡി കേസ്

ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുപതി ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇവരടക്കം മറ്റ് ചില താരങ്ങള്‍ക്കും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും, ടെലിവിഷന്‍ അവതാരകര്‍ക്കും എതിരെയും ഇഡി കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വൈകാതെ സമന്‍സ് അയയ്ക്കും. ബെറ്റിങ് ആപ്പ് പ്രചാരണത്തിലൂടെ വലിയ രീതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടാകാം എന്ന സംശയത്തിലാണ് ഇഡി അന്വേഷണമാംഭിച്ചിരിക്കുന്നത്. അതേസമയം ബെറ്റിങ് ആപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് പ്രതികരണവുമായി താരങ്ങള്‍ രംഗത്തെത്തി. റമ്മി … Read more

നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയുന്നു എന്ന് വാർത്ത; പ്രതികരിച്ച് താരങ്ങൾ

നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തില്‍ വന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് താരങ്ങള്‍. കഴിഞ്ഞ ദിവസമാണ് ഭാര്യാഭര്‍ത്താക്കന്മാരായ ഇരുവരും വേര്‍പിരിയുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചത്. ഒപ്പം നയന്‍താരയുടേതെന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരുടെയും പ്രതികരണം. ‘തങ്ങളെ കുറിച്ചുള്ള അസംബന്ധ വാര്‍ത്തകള്‍ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന ക്യാപ്ഷനോടെ നയന്‍താര വിഘ്‌നേഷിനൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവച്ചതോടെ ഈ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായി. 2022-ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

അയർലണ്ടിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു

അയര്‍ലണ്ടില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു. ഐറിഷ് ബ്രിഡ്ജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകാന്ത് ശ്രീധരനും, പ്രധാന താരം സിദ്ധാര്‍ത്ഥ ശിവയുമാണ്. വിവിധ പ്രായത്തിലുള്ള അഭിനേതാക്കള്‍ക്ക് ചിത്രത്തില്‍ അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഒരു പോര്‍ട്രെയ്റ്റ് ഫോട്ടോയും, ഒരു മിനിറ്റില്‍ കവിയാത്ത ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും ജൂണ്‍ 25-ന് മുമ്പായി താഴെ പറയുന്ന നമ്പറിലേയ്ക്ക് വാട്‌സാപ്പ് ചെയ്യുക: 0894758939

ഷാജി എൻ കരുൺ അന്തരിച്ചു

മലയാള സിനിമയെ ലോകപ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയ സംവിധായകനും, ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വെള്ളയമ്പലത്തെ വസതിയില്‍ വച്ചാണ് ഏറെ നാളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം. ഛായാഗ്രാഹകനായും ഒപ്പം തന്നെ സംവിധായകനായും പേരെടുത്ത ഷാജി, 40-ഓളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും, ഏഴ് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യ സിനിമയായ പിറവി (1988) കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഛായാഗ്രഹണത്തിന് ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം നേടുകയും, നിരവധി ഫിലിം ഫെസ്റ്റിവലുകള്‍ പുരസ്‌കൃതമാകുകയും നേടുകയും ചെയ്തു. … Read more

ഫിലിം ആൻഡ് ട്രെൻസിൻ്റെ അയർലണ്ടിലെ ആദ്യത്തെ ഷോർട്ട് ഫിലിം “വിഷുദ്ധ ബെന്നി” റീലീസ് ചെയ്തു

അയർലണ്ടിൽ നിന്നും തിരഞ്ഞെടുത്ത അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് പുറത്തിറക്കിയ “വിഷുദ്ധ ബെന്നി” എന്ന ഷോർട്ട് ഫിലിം മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ഹാസ്യത്തിൻ്റെ ട്രാക്കിലൂടെ പറയുന്ന ഈ ഷോർട്ട് ഫിലിമിൽ, ബെന്നിയുടെയും ഭാര്യ ആൻസിയുടെയും വീട്ടിൽ ഒരു പരമ്പരാഗത ആഘോഷം ആസൂത്രണം ചെയ്യുന്നു. മനോഹരമായ ഒരു ഉത്സവ മൂഡിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ അവരുടെ സമാധാനപരമായ ദിവസത്തെ ഒരു റോളർകോസ്റ്ററാക്കി മാറ്റുന്നു. പൂർണ്ണമായും അയർലണ്ടിൽ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിൻ്റെ പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പൂർത്തിയാക്കിയിരിക്കുന്നത് സിനിമാ … Read more

ഓസ്കാർ 2025: ‘അനോറ’ മികച്ച ചിത്രം; ഇന്ത്യയുടെ ‘അനുജ’ക്ക് നിരാശ

2025-ലെ 97-ാമത് ഓസ്കർ അവാ‍ർഡുകളില്‍ ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ മിന്നും വിജയം നേടി. ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പ്രധാന പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറ നേടിയത്. ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ … Read more

അയർലണ്ട് മലയാളിയായ ജിജോ സെബാസ്റ്റ്യൻ പാലാട്ടി ഒരുക്കിയ ഹ്രസ്വചിത്രം ‘സ്പെക്ട്രം’ റിലീസ് ചെയ്തു

അയര്‍ലണ്ട് മലയാളിയായ ജിജോ സെബാസ്റ്റിയന്‍ പാലാട്ടി അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ‘സ്‌പെക്ട്രം’ യൂട്യൂബില്‍ റിലീസ് ആയി. കേരളത്തിന്റൈയും, അയര്‍ലണ്ടിന്റെയും സംസ്‌കാരങ്ങള്‍ കൂട്ടിയിണക്കി, ബാറ്റ്മാന്‍ അടക്കമുള്ള കഥാപാത്രങ്ങളെയും കൂട്ടിച്ചേര്‍ത്ത് വ്യത്യസ്തമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന് 16 മിനിറ്റാണ് ദൈര്‍ഘ്യം. സംസ്‌കാരത്തോട് ചേര്‍ന്നുനിന്നുകൊണ്ടുതന്നെ ഫിലോസഫിയും, ഹാസ്യവുമെല്ലാം കൈകാര്യം ചെയ്യുന്ന ‘സ്‌പെക്ട്രം’ റിയലിസ്റ്റിക്കായ കഥപറച്ചില്‍ രീതിയാണ് അവലംബിച്ചിരിക്കുന്നത്. Arts council Ireland, Fingal Arts, Draiocht Blanchardstown എന്നിവരുടെ സഹകരണത്തോടെ ബുദ്ധി പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. ഹ്രസ്വചിത്രം കാണാം:

ടി.പി മാധവൻ അന്തരിച്ചു

ചലച്ചിത്ര താരം ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും വർഷങ്ങളായി കൊല്ലം പത്തനാപുരത്തെ ഗാന്ധി ഭവൻ എന്ന വൃദ്ധ സദനത്തിൽ ആയിരുന്നു താമസം. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ A. M. M. A- യുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു ടി.പി മാധവൻ. 40-ആം വയസിൽ സിനിമയിൽ എത്തിയ അദ്ദേഹം 600-ഓളം ചിത്രങ്ങളിൽ വേഷമിട്ടു. 2015-ൽ ഹരിദ്വാർ യാത്രയ്ക്കിടെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് അതീവഗുരുതരാവസ്ഥയിലാവുകയും ഒരാഴ്ചയോളം ആശുപത്രിയിൽ ഐ.സിയുവിലുമായിരുന്നു. … Read more

ഡബ്ലിനിൽ പുതിയൊരു സിനിമാ തിയറ്റർ കൂടി; ഒരുങ്ങുന്നത് അത്യാധുനിക സംവിധാനങ്ങളോടെ 5 സ്ക്രീനുകൾ

ഡബ്ലിനില്‍ പുതിയൊരു സിനിമാ തിയറ്റര്‍ കൂടി വരുന്നു. Rathfarnham-ലെ Nutgrove Shopping Centre-ല്‍ അഞ്ച് സ്‌ക്രീനുകളുള്ള തിയറ്റര്‍ ആരംഭിക്കുമെന്നാണ് തിയറ്റര്‍ ശൃംഖലയായ Omniplex Cinemas അറിയിച്ചിരിക്കുന്നത്. തിയറ്റര്‍ അടുത്ത വര്‍ഷം ആദ്യത്തോടെ പ്രവര്‍ത്തനമാരംഭിക്കും. പുത്തന്‍ സംവിധാനങ്ങളോടെയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുക എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് തിയറ്ററുകളിലും 50 വീതം ‘Pullman’ രീതിയിലുള്ള സോഫകളും, ഫുട് റെസ്റ്റുകളും ആണ് ഉണ്ടാകുക. കാല്‍ വയ്ക്കാനും, കൈകള്‍ വയ്ക്കാനും കൂടുതല്‍ വിസ്താരം ഇവയ്ക്ക് ഉണ്ടാകും. ബിയര്‍, വൈന്‍ എന്നിവ വില്‍ക്കുന്ന ലോഞ്ചുകളും … Read more