പ്രഭാസ് നായകനാകുന്ന ‘കൽക്കി’ റിലീസ് ഡേറ്റ് പുറത്ത്; ബജറ്റ് 600 കോടി

പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കല്‍ക്കി 2898 എഡി’ മെയ് 9-ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാനി തുടങ്ങിയ വന്‍താരനിരയുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിന്‍ ആണ്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കല്‍ക്കി 2898 എഡി, ഇതുവരെയുള്ളതില്‍ ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ്. 600 കോടി രൂപയാണ് വൈജയന്തി മൂവീസിന്റെ … Read more

ഐറിഷ് നടൻ കിലിയൻ മർഫിക്ക് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

‘ഓപ്പണ്‍ഹൈമറി’ലെ പ്രകടനത്തിന് ഐറിഷ് നടനായ കിലിയന്‍ മര്‍ഫിക്ക് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത് 2023-ല്‍ പുറത്തെത്തിയ ചിത്രം വിവിധ ഇനങ്ങളിലായി വേറെയും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ആറ്റം ബോംബിന്റെ സ്രഷ്ടാവായ ജെ. ഓപ്പണ്‍ഹൈമര്‍ എന്ന യുഎസ് ശാസ്ത്രജ്ഞന്റെ ജീവിതകഥയാണ് പ്രശസ്ത സംവിധായകനായ നോളന്‍, ‘ഓപ്പണ്‍ഹൈമര്‍’ എന്ന പേരില്‍ തിരശ്ശീലയിലെത്തിച്ചത്. മികച്ച നടന് പുറമെ മികച്ച സംവിധായകന്‍, മികച്ച രണ്ടാമത്തെ നടന്‍, മികച്ച പശ്ചാത്തലസംഗീതം, മികച്ച ചിത്രം എന്നീ മുന്‍നിര അവാര്‍ഡുകളും കഴിഞ്ഞ … Read more