ഡബ്ലിനിൽ അന്തരിച്ചബിനുമോൾ പോളശ്ശേരിയുടെപൊതു ദർശനംബുധനാഴ്ച

ഡബ്ലിൻ: ഡബ്ലിൻ  ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ  കഴിഞ്ഞ ദിവസം അന്തരിച്ച  ബിനുമോൾ പോളശ്ശേരിയുടെ പൊതു ദർശനം ബുധനാഴ്ച (12 ജൂലൈ) വൈകിട്ട് 5 മുതൽ 8 മണി വരെ. ക്ലോൺസില വില്ലേജിലെ Cunninghams Funeral Home -ൽ ആണ് പൊതുദർശനത്തിനും അന്ത്യാഞ്ജലി അർപ്പിക്കാനുമുള്ള ക്രമീകരണം ചെയ്തിരിക്കുന്നത്. Cunningham Funeral HomeClonsilla villageDublin 15D15PY23https://maps.app.goo.gl/mXdrsSVFxwWuYBVz8  ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയിരുന്ന ബിനുമോൾ ദീർഘ കല രോഗത്തെ തുടർന്നാണ് അന്തരിച്ചത്. സംസ്കാരം പിന്നീട് കേരളത്തിൽ ആയിരിക്കും. മൃതദേഹം നാട്ടിൽ കൊണ്ടു … Read more

ഡബ്ലിനിൽ മലയാളി നഴ്‌സ് അന്തരിച്ചു

ഡബ്ലിൻ: ഡബ്ലിൻ  ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ  താമസിക്കുന്ന മലയാളി നഴ്‌സ്‌ , ബിനുമോൾ പോളശ്ശേരി അന്തരിച്ചു. കുറച്ചുകാലമായി ഉണ്ടായിരുന്ന രോഗത്തെ തുടർന്നാണ് അന്ത്യം. ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയിരുന്നു. കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും (Retd. പ്രൊഫസർ) മേരിയുടെയും മകളാണ്.  ഭർത്താവ്: ബിനോയ് ജോസ്  മക്കൾ: എഡ്വിൻ, ഈതൻ , ഇവാ  സംസ്കാരം കേരളത്തിൽ ആയിരിക്കും. മറ്റു വിവരങ്ങൾ പിന്നീട്.

അയർലണ്ടിൽ അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതു ദർശനം ഞായറാഴ്ച

അയർലണ്ടിൽ കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതുദർശനം ഞായറാഴ്ച ദ്രോഗ്‌ഹെഡയിൽ . ജൂലൈ 9 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 7 മണി വരെ  Church of the Assumption of Blessed Mary പാരിഷ് ഹാളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാവും.  സംസ്കാരം പിന്നീട് കേരളത്തിൽ . CHURCH OF THE ASSUMPTION OF THE BLESSED MARYOLD CHAPEL LANETULLYALLENCO. LOUTHA92 RY73 https://rip.ie/death-notice/condolences/jain-paulose-puramodom-louth-drogheda-522541

അയർലൻഡ് മലയാളി ജെയ്ൻ പൗലോസ് അന്തരിച്ചു 

ഡ്രോഹെഡാ: അയർലൻണ്ടിലെ ആദ്യ കാല മലയാളികളിൽ ഒരാളായിരുന്ന ജെയ്ൻ പൗലോസ് പുറമഠം(51) അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഡബ്ലിൻ ബ്യുമോണ്ട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജെയ്ൻ ആലുവാ സ്വദേശി ആണ്. ഭാര്യ ഷിബി.

ഡബ്ലിൻ ബ്ലാഞ്ചർട്സ്ടൗണിൽ Rukesh Rajappan-ന്റെ  പിതാവ് കെ ആർ രാജപ്പൻ (81) നിര്യാതനായി.

ഡബ്ലിൻ ബ്ലാഞ്ചർട്സ്ടൗണിൽ  താമസിക്കുന്ന   രൂകേഷ്  രാജപ്പന്റെ പിതാവ് കെ ആർ രാജപ്പൻ നിര്യാതനായി (81 വയസ്സ്). June 29 -നു  രാത്രി 11.30ന്  അരീക്കര വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖമാണ് മരണ കാരണം. കേരളത്തിലെ ആലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ ആർ രാജപ്പൻ സമുദായത്തിലെ മാന്യനും ആദരണീയനുമായ അംഗമായിരുന്നു. പൊതുസേവനത്തിനും കമ്മ്യൂണിറ്റി വികസനത്തിനുമുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം വർഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രകടമായിരുന്നു. സംസ്കാരം ഞായർ ( 2nd July ) … Read more

ലിമറിക്കിലുള്ള ഇമ്മാനുവൽ തെക്കേപ്പുറത്ത് മ്യാലിന്റെ പിതാവ് ടി.ഐ ജോസഫ് നിര്യാതനായി

ലിമറിക്കിലെ സീറോ മലബാർ ട്രസ്റ്റിയും, ഒ.ഐ.സി.സി ഭാരവാഹിയുമായിരുന്ന ഇമ്മാനുവൽ തെക്കേപ്പുറത്ത് മ്യാലിന്റെ പിതാവ് ടി.ഐ ജോസഫ് (ഔസേപ്പച്ചൻ സർ, മുൻ പ്രധാന അദ്ധ്യാപകൻ ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യു.പി സ്‌കൂൾ, മുൻ എസ്.സി.ബി എടക്കാട്ടുവയൽ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) വൈകിട്ട് 3 മണിക്ക് ചെത്തിക്കോട് മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ. ഇമ്മാനുവേൽ (WhatsApp): 0894 487 220

ഡബ്ലിൻ ബ്രേയിലെ ട്രസ്റ്റി തോംസൺ തോമസിന്റെ സിസ്റ്റർ ഇൻ ലോ സോഫി തോമസ് മൂവാറ്റുപുഴ അന്തരിച്ചു

അയർലണ്ടിലെ ആദ്യത്തെ ഓൾ അയർലൻഡ് നാഷണൽ പിതൃവേദി പ്രസിഡന്റും (2020 – 22) ഡബ്ലിൻ ബ്രേയിലെ കുർബാന സെൻട്രലിലെ ട്രസ്റ്റി തോംസൺ തോമസിന്റെ ഭാര്യ ബിനി തോംസന്റെ മൂത്ത സഹോദരിയും, മൂവാറ്റുപുഴ നിർമ്മല കോളേജിലെ എച്ച്. ഒ. ഡി. (അക്കൗണ്ട് ഡിപ്പാർട്ട്മെൻറ്) Rtd. പ്രൊഫസർ തോമസ് ലാസറിന്റെ ഭാര്യയുമായ സോഫി തോമസ് കണച്ചുകാട്ടിൽ, മൂവാറ്റുപുഴ, എറണാകുളം, അന്തരിച്ചു. സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച 17/06/2023 രാവിലെ 10 മണിക്ക് പ്രാർത്ഥനയോടുകൂടി വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് സെൻറ് മൈക്കിൾസ് ചർച്ച് … Read more

യു.കെയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

യു.കെയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. പ്ലിമൌത്ത് : പ്ലിമൌത്തിൽ കുടുംബ സമേതം താമസിച്ച് വന്ന ശ്രീ ഷൈജു സ്കറിയ ജെയിംസാണ് (37 വയസ്സ്) ഏപ്രിൽ 18 ചൊവ്വാഴ്ച്ച ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ശ്രീ ഷൈജു സ്കറിയ ജെയിംസിന്റെ ഭാര്യ ശ്രീമതി നിത്യ ഷൈജു മൂന്ന് ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയത്. ഹോസ്പിറ്റിലിൽ കഴിയുന്ന ഭാര്യയും കുഞ്ഞിനെയും കണ്ടതിന് ശേഷം ശ്രീ ഷൈജു ഭക്ഷണം കഴിക്കുവാനായി ഹോസ്പിറ്റൽ കാന്റീനിലേക്ക് പോയത്. എന്നാൽ … Read more

Wexford-എന്നിസ്‌കോർത്തി മലയാളി ജോമോൻ കെ പോളിന്റെ മാതാവ് ത്രേസ്യാമ്മ പോൾ അന്തരിച്ചു

Wexford-എന്നിസ്‌കോർത്തി മലയാളി ജോമോൻ കെ പോളിന്റെ മാതാവ് ത്രേസ്യാമ്മ പോൾ അന്തരിച്ചു.92 വയസായിരുന്നു. സംസ്കാരം പിന്നീട് . മക്കൾ – തെയ്യമ്മ, ചിന്നമ്മ, sister സുപ്രഭ (സ്വിസ്റ്റർലാൻഡ്), sister അർച്ചന ,sister അർപ്പിത , ടാനി കെ പോൾ ,ആഗ്നസ് , ജോമോൻ കെ പോൾ (അയർലണ്ട് ), സാജു ( അബുദാബി ). മരുമക്കൾ -അബ്രഹാം , ബിജി ,ജോസ് ,മേരിക്കുട്ടി ( അയർലണ്ട് ) , സുമി.

ഗോൾവേ മലയാളി നാട്ടിൽ വച്ച് നിര്യാതനായി

പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിയായ   ഗോൾവേ മലയാളി നാട്ടിൽ ചികിത്സയിരിക്കെ മരണമടഞ്ഞു. ഗോൾവേയിൽ താമസിക്കുന്ന സിബി കുമാറാണ് ഇന്നലെ രാത്രി തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. കുറച്ചുവർഷങ്ങളായി ചികിത്സയിലായിരുന്നു. ദേവി സിബി കുമാറാണ് ഭാര്യ.