ഗാർഹിക പീഡനത്തിന് ഇരയായവർക്ക് അഞ്ച് ദിവസം വരെ ശമ്പളത്തോടുകൂടിയ അവധി നൽകുന്ന പുതിയ ബില്ലിന് അംഗീകാരം നൽകി ഐറിഷ് സർക്കാർ

ഗാര്‍ഹികപീഢനം അനുഭവിച്ചവര്‍ക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയുള്ള ലീവ് നല്‍കുന്നതിനുള്ള The Work Life Balance ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഡോക്ടറെ കാണുക, കോടതിയില്‍ ഹാജരാകുക, മറ്റ് കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കൽ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ക്കായി ഈ ലീവുകള്‍ സഹായകമാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഗാര്‍ഹികപീഢനം കാരണം ആളുകള്‍ക്ക് വരുമാനം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ ബില്‍ വഴി സാധിക്കുമെന്ന് Children, Equality, Disability, Integration and Youth വകുപ്പ് മന്ത്രി Roderic O’Gorman പറഞ്ഞു. ഗാര്ഡഹികപീഢനം അനുഭവിക്കുന്നവര്‍ ദാരിദ്ര്യത്തിലേയ്ക്ക് വഴുതിവീഴുന്നത് സ്ഥിരം … Read more

വീട്ടുടമസ്ഥരുടെ വാടക വരുമാനത്തിൻ മേലുള്ള നികുതി 25% ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രോപ്പർട്ടി ഉടമകളുടെ സംഘടനകൾ

വാടക വരുമാനത്തിൻ മേലുള്ള നികുതിനിലവിലെ 55 % ത്തിൽ നിന്ന് 25% ആക്കണമെന്ന് ആവശ്യപ്പെട്ട് അയർലൻഡിലെ പ്രോപ്പർട്ടി ഉടമകളുടെ സംഘടനയായ IPOA (Irish Property Owners Association). പ്രോപ്പർട്ടികൾ വാടകയ്ക്ക് കൊടുക്കുന്ന ഉടമകൾ വിപണിയിൽ നിന്ന് പുറത്താകാതിരിക്കാൻ വരുന്ന ബജറ്റിൽ വാടക വരുമാനത്തിൽ മേലുള്ള നികുതി 25 ശതമാനമായി പരിഷ്കരിക്കണമെന്നാണ് ഇവരുടെ ആവശ്യം. നികുതി നിരക്ക് കുറയ്ക്കുന്നത് പ്രോപ്പർട്ടി ഉടമകളെ വിപണിയിൽ നിലനിർത്താനും പുതിയ നിക്ഷേപം വരുന്നതിനും സഹായകമാകുമെന്ന് Institute of Professional Auctioneers and Valuers … Read more

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ക്രാന്തി ‘ലോക്കൽ ഷോപ്പിംഗ് ‘ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി അയർലണ്ടിലുടനീളം ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ എന്ന പേരിൽ പ്രചാരണം ആരംഭിക്കുന്നു . ക്രാന്തിയുടെ നിലവിലുള്ള വിവിധ യൂണിറ്റുകളായ വാട്ടർഫോർഡ് , കിൽക്കെനി , കോർക്ക് ,ലെറ്റർകെന്നി ,ഡബ്ലിൻ നോർത്ത് ,ഡബ്ലിൻ സൗത്ത് , ദ്രോഹിദ എന്നീ പ്രദേശങ്ങളിൽ ആണ് സെപ്തംബര് 24 ശനിയാഴ്ച ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം നടത്തുന്നത്. ഭീമാകാരമായ മൾട്ടി നാഷണൽ കോർപറേറ്റുകളുടെ ആഘാതം കാരണം ചെറുകിട വ്യവസായങ്ങൾ ലോകമെമ്പാടും പ്രതിസന്ധിയിൽ ആണ് . ഈ സാഹചര്യത്തിൽ ചെറുകിട … Read more

ഗാർഡയുടെ മുന്നിൽ ഇനി ഒരടവും നടക്കില്ല..! ഒരു കിലോമീറ്റർ പരിധിയിൽ നിന്നുപോലും വാഹനത്തിന്റെ മുഴുവൻ വിവരങ്ങൾ അറിയാൻ സംവിധാനമൊരുക്കി ഗാർഡ

ചെക്ക് പോയിന്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നുപോലും വാഹനത്തിന്റെ മുഴുവൻ വിവരങ്ങൾ പരിശോധിക്കാനുള്ള നൂതന സംവിധാനവുമായി ഗാർഡ.ഗാർഡയുടെ പുതിയ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) സാങ്കേതികവിദ്യ, പൾസ് സിസ്റ്റത്തിലേക്കും മറ്റ് ഡാറ്റാബേസുകളിലേക്കും പ്രവേശിക്കാൻ ഗാർഡയെ അനുവദിക്കുന്നു, ഇതുവഴി ഒരു വാഹനത്തിന്റെ ടാക്സ് , ഇൻഷുറൻസ് , NCT തുടങ്ങിയ എല്ലാ വിവരങ്ങളും തൽക്ഷണം അറിയാൻ ഇനി ഗാർഡയ്ക്ക് സാധിക്കും. ഇനി ഡ്രൈവ് ചെയ്യുമ്പോൾ ചെക്ക് പോയിന്റുകൾ ഡ്രൈവർമാരുടെ കണ്ണിൽ പെടും മുൻപ് തന്നെ ഗാർഡ … Read more

അയർലൻഡിൽ ഗാർഹിക ബില്ലുകൾ ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ് , ബജറ്റ് അടുത്തിരിക്കെ സർക്കാരിന് മേൽ സമ്മർദ്ദമേറ്റി ഊർജ്ജ കമ്പനികൾ

ഗാർഹിക ഊർജ്ജ ബില്ലുകളുടെ ചെലവ് പ്രതിവർഷം € 6,000 വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പുമായി അയർലൻഡിലെ ഊർജ്ജ കമ്പനികൾ. ഊർജ്ജ ചെലവുകൾ ഇനിയും ഉയർന്നാൽ രാജ്യത്തെ ഊർജ്ജ കമ്പനികളടെ പ്രവർത്തനവും അവതാളത്തിലാവുമെന്നും ഇവർ ആശങ്കപ്പെടുന്നുണ്ട്. 2021-ജൂണിന് ശേഷം ഊർജ്ജ വിലകൾ ഇതിനകം തന്നെ ഇരട്ടിയായിട്ടുണ്ട്, ഇത് ഊർജ്ജ ചെലവുകൾ പ്രതിവർഷം 4,000 യൂറോ എന്ന നിലയിലേക്ക് വർധിപ്പിച്ചു, അടുത്ത വർഷം ആദ്യം കൂടുതൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാബിനറ്റിന് രാജ്യത്തെ ഊർജ്ജ കമ്പനികൾ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്. ഊർജ്ജ കമ്പനികളുടെ … Read more

അയർലൻഡ് മലയാളിയും പീസ് കമ്മീഷണറുമായ സെൻ ബേബിയുടെ പിതാവ് റ്റി. ഒ ബേബി അന്തരിച്ചു

അയർലൻഡ് മലയാളിയും പീസ് കമ്മീഷണറുമായ സെൻ ബേബിയുടെ പിതാവ് തോണിവിള പടിഞ്ഞാറ്റേതിൽ ബേബി റ്റി. ഓ. (82) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച (11-09-2022) വസതിയിലെ ശുശ്രൂഷക്കു ശേഷം ഉച്ചക്ക് 2:00 മണിക്ക് കിഴക്കേത്തെരുവ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ : ഓമനാ ബേബി, പ്ലാവിള പുത്തൻ വീട് കുടുംബാംഗം, കലയപുരം). മക്കൾ സെൻ ബേബി, സാം ബേബി, ബ്ലെസി ബി. മരുമക്കൾ: സനി സെൻ, സോണിയ സാം, ജിം ജോൺ. ചെറുമക്കൾ : സയ … Read more

സ്വോഡ്സ് മലയാളിയുടെ പിതാവ് അന്തരിച്ചു

സ്വോഡ്സ്  Millers Glen -ൽ താമസിക്കുന്ന രമ്യാ തോമസിന്റെ (ബ്യുമോണ്ട് ഹോസ്പിറ്റൽ)  പിതാവ് കെ. ഡി. തോമസ്  (75) നിര്യാതനായി. ജാമാതാവ്: ലിൻസ് തോമസ്( Millers Glen)സംസ്കാരം നാളെ( വ്യാഴം, 8 സെപ്റ്റംബർ ) ഉച്ചയ്ക്ക് 2:30 -ന്.

അയർലൻഡിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ സമാപന ചിത്രമായി ഇ-വലയം പ്രദർശിപ്പിക്കും

അയർലൻഡിലെ പതിമൂന്നാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് അയർലൻഡ് മലയാളി ജോബി ജോയ് വിലങ്ങൻപാറ നിർമിച്ച ‘e- വലയവും. GDSN Entertainment-ന്റെ ബാനറിൽ ജോബി ജോയ് നിർമ്മിച്ച് Revathy S Varma സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് e -വലയം. e -വലയത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു “Ashly Usha”. മാഡ് ഡാഡ് എന്ന ചിത്രത്തിന് ശേഷം രേവതി എസ് വർമ്മ കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് … Read more

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് ലിസ് ട്രസ് ; ഇന്ത്യൻ വംശജൻ ഋഷി സുനകിന് പരാജയം

ഇന്ത്യൻ വംശജനായ ഋഷി സുനക് ഉയർത്തിയ കടുത്ത പോരാട്ടത്തെ മറികടന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയിച്ചുകയറി ലിസ് ട്രസ്. സൗത്ത് വെസ്റ്റ് നോർഫോക്കിന്റെ പ്രതിനിധിയായ ലിസ് ട്രസ് ഇനി ബോറിസ് ജോൺസന്റെ പിൻഗാമിയാവും. കൂടാതെ മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനെ നയിക്കുന്ന മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാവുകയാണ് ലിസ് ട്രസ്. 2001 -ൽ ഇരുപത്തഞ്ചാം വയസ്സിലാണ് ലിസ് ട്രസ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ലേബർ പാർട്ടിയുടെ കോട്ടയായ ഹെംസ് വർത്തിൽ നിന്നുള്ള ആദ്യ പാർലമെന്ററി അങ്കത്തിൽ … Read more

Drogheda മലയാളിയുടെ പിതാവ് കെ.സി. ജോസഫ് അന്തരിച്ചു.

Drogheda: ഡിഎംഎയുടെ എക്സിക്യൂട്ടീവ് മെമ്പർ. റെനി ചാക്കോയുടെ പിതാവ് അന്തരിച്ചു.K C Joseph (82 years), കിഴക്കേഅറക്കൽ ഹൗസ്, ചുനങ്ങാവേലി, ആലുവ. ഭാര്യ – ശോശാമ്മ ജോസഫ്, തോട്ടത്തിൽ ഫാമിലി. മക്കൾ – റോസമ്മ,(Cork) ചാക്കോ K J (റെനി)( Drogheda  ),റീന(Cork),മുന്ന് പേരും അയർലൻഡ്. മരുമക്കൾ – ജേക്കബ് പോൾ, അയർലൻഡ് ലിറ്റി ഫിലിപ്പ്, അയർലൻഡ്, ടോണി ആന്റണി, ഖത്തർ. Funeral – ചൊവ്വാഴ്ച (06/09/2022) 3:00pm ന് ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിയിൽ. Drogheda Indian Association … Read more