ഡബ്ലിനിലെ M50 മോട്ടോർവെയിലെ പ്രധാന അപകടസാധ്യത മേഖലകൾ ഏതൊക്കെ? കൂടുതൽ അപകടങ്ങൾ നടക്കുന്ന സമയമേത് ?

അയര്‍ലന്‍ഡിലെ തന്നെ ഏറ്റവും തിരക്കേറിയ മോട്ടോര്‍വേയായ ഡബ്ലിനിലെ M50 മോട്ടോര്‍വേയില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. വലുതും ചെറുതുമായി അനേകം അപകടങ്ങളെത്തുടര്‍ന്ന് നിരവധി പേര്‍ മരണപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകുയും ചെയ്യുന്നു. ഈ വര്‍ഷം ആഗസ്ത് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 1088 അപകടങ്ങളാണ് M50 മോട്ടോര്‍ വേയില്‍ നടന്നത്. ഇതില്‍ 399 എണ്ണം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് ഉണ്ടായത്. ഈ ഘട്ടത്തിലാണ് M50 മോട്ടോര്‍വേയില്‍ ഏറ്റവും കുടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളും, സമയവും സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. M50 … Read more

സാൽമൊണല്ലയുടെ സാന്നിധ്യം: സതേൺ ഫ്രൈഡ് ചിക്കന്റെയും Glenhaven ചിക്കന്റെയും ചില ബാച്ചുകൾ തിരികെവിളിച്ച് Dunnes Stores

സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തെ തുടർന്ന് southern fried chicken ന്റെ ചില ബാച്ചുകളെ തിരികെ വിളിക്കുന്നതായി Dunnes Stores. best before date 2024 മാർച്ച് 8 ഉള്ള ’4 Ready To Cook Southern Fried Chicken Fillets’ ബാച്ചുകളാണ് Dunnes Stores തിരിച്ചെടുക്കുന്നത്. Glenhaven chicken ന്റെ ‘Come Home to Glenhaven 4 Breaded Chicken Fillets’ ’ ഒരു ബാച്ചും Dunnes തിരിച്ചുവിളച്ചിട്ടുണ്ട് .ഈ ബാച്ചിന് 22158B എന്ന കോഡും 2023 … Read more

പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രൻ അന്തരിച്ചു. ദുബായ്‌ ആസ്‌റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരസ്യത്തിലെ വ്യത്യസ്ത സംഭാഷണശൈലിയിലൂടെ മലയാളി വ്യവസായ പ്രമുഖർക്കിടയിൽ പ്രശസ്തനായി മാറി. ചന്ദ്രകാന്ത്‌ ഫിലിംസിന്റെ ബാനറിൽ വൈശാലി, സുകൃതം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്‌. 13 ചിത്രങ്ങളിൽ അഭിനയിച്ചു. ബാങ്കിങ്‌ മേഖലയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1974ൽ കുവൈറ്റിലേക്ക്‌ ചേക്കേറുകയും .അവിടെ അറ്റ്‌ലസ്‌ ജൂവലറിയുടെ ആദ്യ ഷോറൂം തുടങ്ങി തന്റെ സാമ്രാജ്യം പടുത്തുയർക്കുകയുമാണ് ഉണ്ടായത്. … Read more

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

കേരളത്തിലെ മുതിർന്ന രാഷ്ട്രീയപ്രവർത്തകനും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 69 വയസായിരുന്നു അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്‍റെ അവശതയും കാരണം ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. നേരത്തെ അമേരിക്കയിൽ ചികിത്സിച്ച ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരുന്നു കോടിയേരി അപ്പോളോയിൽ ചികിത്സിച്ചുവന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും പാർട്ടിയെ നയിച്ച് തിരഞ്ഞെടുപ്പ് … Read more

ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് , ഒക്ടോബർ 29 ന് ഡബ്ലിനിൽ

അന്യഭാഷയിൽ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് കാണാൻ അയർലൻഡ് മലയാളികൾക്ക് ഇതാ ഒരവസരം. ഒക്ടോബർ 29 വൈകിട്ട് ഏഴുമണിക്ക് അയർലൻഡിൽ ആദ്യമായി ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് . ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി നടക്കുക. ഏത് ഭാഷയിൽ പാടിയാലും ഉച്ചാരണശുദ്ധി കൊണ്ടും ശബ്ദം കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഗായികയാണ് ശ്രേയ ഘോഷാൽ അതിനാൽ താന്നെ ഇന്ത്യക്കാരുടെ പ്രിയ ഗായിക അയർലൻഡിൽ എത്തുമ്പോൾ സംഗീത പ്രേമികൾ ആവേശംകൊള്ളുമെന്ന് … Read more

ബജറ്റ് 2023: ആദ്യ വീട് സ്വന്തമാക്കുന്നവർക്കായുള്ള Help To Buy സ്‌കീം 2024 വരെ തുടരും

അയര്‍ലന്‍ഡില്‍ ആദ്യവീട് സ്വന്തമാക്കുന്നവര്‍ക്ക് സഹായകമാവുന്ന Help To Buy സ്കീം 2024 വരെ നീട്ടിയതായി ബജറ്റില്‍ പ്രഖ്യാപനം. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നവന്ന പരാതികള്‍ സംബന്ധിച്ച് പുനപരിശോധനകള്‍ നടത്തുമെന്നും, 2017 മുതല്‍ 35000 ആളുകള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായതായും ബജറ്റ് പ്രഖ്യാപന വേളയില്‍ ഫിനാന്‍സ് മിനിസ്റ്റര്‍ Paschal Donohoe പറഞ്ഞു. പദ്ധതി തുടരാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി Brokers Ireland പ്രതികരിച്ചു. വീടുകളുടെ വിലയും, വാടകയും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആദ്യമായി വീട് വാങ്ങാൻ ശ്രമിക്കുന്നവർക്ക് വളരെ വലിയ പിന്തുണ … Read more

അയർലൻഡിൽ ആയിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഡോമിനോസ് പിസ

ആഗോള പിസ്സ റസ്റ്റോറന്റ് ഫ്രാഞ്ചൈസി ഭീമനായ ഡോമിനോസ് പിസ അയർലൻഡിൽ 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങുന്നു. രാജ്യത്തെ 88 സ്റ്റോറുകളിലുള്ള ഒഴിവുകളിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് സ്ഥാപനം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഡെലിവറി ഡ്രൈവർമാർ, ഇൻ-സ്റ്റോർ ജോലിക്കാർ, പിസ്സ നിർമ്മാതാക്കൾ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലേക്ക് ഡൊമിനോസ് രാജ്യമെമ്പാടും റിക്രൂട്ട്മെന്റ് ചെയ്യും. ജീവിതച്ചെലവ് പ്രതിസന്ധിയിൽ പോലും ടേക്ക്അവേകളിൽ കുറവുണ്ടാകുമെന്ന ആശങ്കയില്ലെന്ന് ഡൊമിനോസ് പിസ്സ ഗ്രൂപ്പ് അയർലണ്ടിന്റെ സിഇഒ സ്കോട്ട് ബുഷ് പറയുന്നു. 2022 ഫിഫ ലോകകപ്പ് അടുത്തിരിക്കെ, ഈ വരുന്ന … Read more

സൈബർ കുറ്റവാളികൾക്ക് വളക്കൂറുള്ള മണ്ണോ അയർലൻഡ്..? കഴിഞ്ഞ വർഷം അയർലൻഡിലെ മൂന്നിലൊന്ന് ‘SME’ കളും സൈബർ കുറ്റവാളികൾക്ക് പണം നൽകേണ്ടി വന്നതായി കണക്കുകൾ

കഴിഞ്ഞ വർഷം അയർലൻഡിലെ മൂന്നിലൊന്ന് ചെറുകിട ഇടത്തരം സംരംഭങ്ങളും അവരുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെതുടർന്ന് സൈബർ കുറ്റവാളികൾക്ക് പണം നൽകിയതായി ഐടി, സൈബർ സെക്യൂരിറ്റി സ്ഥാപനമായ Typetec പുറത്തുവിട്ട പുതിയ കണക്കുകൾ. അയർലൻഡിലെ 200 ഓളം ചെറുകിട ഇടത്തരം സംരംഭങ്ങൾ കേന്ദ്രികരിച്ച് നടത്തിയ സർവേയിൽ കഴിഞ്ഞ വർഷം സൈബർ കുറ്റവാളികൾക്ക് പണം നൽകിയവരിൽ മൂന്നിലൊന്നും ഒന്നിലധികം തവണ പണം നൽകേണ്ടി വന്നതായി കണ്ടെത്തി. ഇത്തരത്തിൽ സൈബർ അക്രമികളുടെ ഭീഷണിക്ക് വഴങ്ങി രാജ്യത്തെ SMEs നൽകിയ ശരാശരി തുക … Read more

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആര്യാടൻ ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. വൈദ്യുതി, ഗതാഗതം എന്നീ വകുപ്പുകളിൽ മന്ത്രിസ്ഥാനം അലങ്കരിച്ച ആര്യാടൻ മുഹമ്മദ് കോൺഗ്രസ് ടിക്കെറ്റിൽ 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും … Read more

അടുത്ത മാസം മുതൽ വൈദ്യുതി , ഗ്യാസ് എന്നിവയുടെ വില വർദ്ധിപ്പിക്കുമെന്ന് അയർലൻഡിലെ Flogas എനർജി , ഈ വർഷം വില വർധിപ്പിക്കുന്നത് ഇത് മൂന്നാം തവണ

അയര്‍ലണ്ടില്‍ ഗ്യാസ്, വൈദ്യുതി എന്നിവയുടെ വിതരണക്കാരായ Flogas-ഉം നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. വൈദ്യുതി ഒരു യൂണിറ്റിന് 17 ശതമാനവും, ഗ്യാസ് ഒരു യൂണിറ്റിന് 23 ശതമാനവും വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഒക്ടോബര്‍ 26 മുതല്‍ നിലവില്‍ വരും. അതേസമയം സ്റ്റാന്‍ഡിങ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. വൈദ്യുതി സ്റ്റാന്‍ഡിങ് ചാര്‍ജ്ജ് വര്‍ഷം 200 യൂറോ മുതല്‍ 300 യൂറോയ്ക്ക് മുകളിലായും, ഗ്യാസ് സ്റ്റാന്‍ഡിങ് ചാര്‍ജ്ജ് 100 യൂറോയ്ക്ക് മുകളിലായും ഏതാനും മാസം മുമ്പാണ് Flogas വര്‍ദ്ധിപ്പിച്ചത് … Read more