അയർലൻഡിൽ ശൈത്യകാലത്ത് ഫ്‌ലൂവിനോപ്പം കോവിഡും തലപൊക്കും , ആശങ്ക പങ്കുവച്ച് HSE വക്താവ്

ഈ ശൈത്യകാലത്ത് ഇരട്ട പാൻഡെമിക്കിന്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ച് എച്ച്എസ്ഇയുടെ ചീഫ് ക്ലിനിക്കൽ ഓഫീസർ ഡോ. കോൾ ഹെൻറി. ഫ്ലൂവിനോപ്പം കോവിഡും കേസുകളുമുയർന്നേക്കാമെന്നാണ് .ഹെൻറി നൽകുന്ന സൂചനകൾ. എന്നാൽ ഇത് ഉറപ്പിച്ചു പറയാൻ കഴിയില്ല, മാത്രമല്ല വാക്സിനേഷൻ എടുക്കുന്നതിലൂടെ ആളുകൾക്ക് പ്രതിരോധം നേടാൻ സാധിക്കും. എന്നിരുന്നാലും ആശുപത്രിയിലെ രോഗികളുടെ തിരക്കും കിടക്കയടക്കമുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് വെല്ലുവിളി സൃഷ്ടിക്കും. ഓസ്‌ട്രേലിയയിൽ ശൈത്യകാലത്ത് ഇൻഫ്ലുവൻസ കേസുകളിൽ നേരത്തെയുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, മരണങ്ങളിൽ വർദ്ധനവുണ്ടായില്ല. കൂടാതെ ഫ്ലൂ കേസുകൾ … Read more

പക്ഷിപ്പനി പടരുന്നു ; ചത്തതും , രോഗലക്ഷണങ്ങൾ ഉള്ളതുമായ പക്ഷികളെ തൊടരുതെന്ന് നിർദ്ദേശം

അയര്‍ലന്‍ഡില്‍ വിവിധയിടങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍. വിവിധയിടങ്ങളിലായി അറുപതോളം പക്ഷികളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. Department of Agriculture, Food and the Marine, HSE Public Health Department എന്നിവര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചത്തുവീണതോ, അസുഖബാധിതരോ ആയ പക്ഷികളെ തൊടരുത്, പക്ഷികള്‍ ചത്തുവീണത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കുക, വളര്‍ത്തുമൃഗങ്ങളെ പക്ഷികളില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നീ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും പുറപ്പെടുവിച്ചിട്ടുള്ളത്. പക്ഷികളില്‍ വരുന്ന വൈറല്‍ … Read more

എൻ എം ബി ഐ സ്ഥാനാർഥി മിട്ടു ഫാബിൻ ആലുങ്കലിന് ‘മലയാളത്തിന്റെ’ പിന്തുണ

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായി വയോജനപരിപാലന (care of older person) വിഭാഗത്തിലേക്ക് മത്സരിക്കുന്ന മിട്ടു ഫാബിൻ ആലുങ്കലിന് പിന്തുണ പ്രഖ്യാപിച്ച് അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളം. നേട്ടത്തിന്റെ പടിവാതിലിൽ എത്തിനിൽക്കുന്ന മിട്ടു ആലുങ്കലിന് അയർലൻഡിലെ മലയാളി സമൂഹം വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണെമെന്ന് മലയാളം സംഘടനയുടെ ഭാരവാഹികൾ അഭ്യർത്ഥിച്ചു. എച് എസ് സിയുടെ കീഴിലുള്ള മീത്ത് കമ്മ്യൂണിറ്റി നഴ്സിംഗ് യൂണിറ്റ്, ഡബ്ലിനിലെ ഡയറക്ടർ … Read more

ജോലിക്കിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് € 100,000 നൽകാനുള്ള സ്‌കീം ആരംഭിച്ചു

ജോലിക്കിടെ കോവിഡ് -19 ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സഹായമേകാൻ പദ്ധതിയുമായി ഐറിഷ് ഗവൺമെന്റ്. മഹാമാരിയുടെ ആരംഭം മുതൽ രാജ്യത്ത് കോവിഡ് -19 ബാധിച്ച് 23 ആരോഗ്യ പ്രവർത്തകരാണ് മരണപ്പെട്ടിട്ടുള്ളത്. പദ്ധതി പ്രകാരം, ജോലിയുടെ ഭാഗമായി കോവിഡ് ബാധിച്ച് മരണമടഞ്ഞ ഏതൊരു ആരോഗ്യ പ്രവർത്തകന്റെയോ , പ്രവർത്തകയുടെയോ കുടുബത്തിന് € 100,000 നികുതി രഹിത പേയ്‌മെന്റ് നൽകുമെന്ന് സർക്കാർ അറിയിച്ചു. നഴ്സുമാർ,ഡോക്ടർമാർ എന്നിവർക്ക് പുറമെ ജിപിമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഡിസബിലിറ്റി സർവീസ് ജീവനക്കാർ, നഴ്സിംഗ് ഹോമുകളിലെ … Read more

അയർലൻഡിൽ കുട്ടികളുടെ measles വാക്സിനേഷൻ നിരക്കിൽ ഗണ്യമായ കുറവെന്ന് റിപ്പോർട്ട്, മുന്നറിയിപ്പുമായി HSE

അയർലൻഡിൽ അഞ്ചാംപനിക്കുള്ള MMR വാക്സിൻ എടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ മുന്നറിയിപ്പുമായി HSE.ശിശുക്കളിൽ അഞ്ചാംപനി ഗുരതരമാവാതിരിക്കാൻ പതിവ് വാക്സിനേഷനുകൾ എടുത്തിട്ടുണ്ടെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കാണമെന്ന് HSE വക്താക്കൾ അഭ്യർത്ഥിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് അഞ്ചാംപനി വളരെ സാംക്രമികമായ രോഗയതിനാൽ എളുപ്പത്തിൽ പടരുന്നു. , അഞ്ചാംപനി ബാധിക്കുന്നതിനും ചർമങ്ങളിൽ ചുണങ്ങു പ്രത്യക്ഷപ്പെടുന്നതിനും 14 ദിവസ കാലയളവിലാണ് എന്നാലിത് 7-21 ദിവസം വരെയാകാമെന്നും വിദഗ്ദ്ധർ സൂചിപ്പിച്ചു, രാജ്യത്തെ രണ്ട് വയസ്സുള്ള കുട്ടികളിൽ വാക്സിനുകൾ എടുക്കുന്നതിൽ ആശങ്കാജനകമായ കുറവുണ്ട് എന്നാണ് … Read more

അയർലൻഡിലെ ആശുപത്രികൾക്ക് വെല്ലുവിളിയുയർത്തി Long Covid ലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു

കോവിഡ് വിട്ടുമാറിയതിനു പിന്നാലെ മറ്റുപല ശാരീരിക ബുദ്ധിമുട്ടുകളും വിടാതെ പിന്തുടരുന്നതായി പലരും അഭിപ്രായപ്പെട്ടതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും, ദീർഘകാല (Long Covid) കോവിഡ് എന്നാണ് ഇതറിയപ്പെടുന്നത്. ഇത്തരത്തിൽ വിട്ടുമാറാത്ത കോവിഡ് ലക്ഷണങ്ങളുമായി അയർലൻഡിലെ ആശുപത്രികളിൽ എത്തുന്നത് നൂറുകണക്കിന് രോഗികളെന്ന് റിപ്പോർട്ട്. ഒരിക്കൽ കോവിഡ് പോസിറ്റീവ് ആയിരുന്ന 20% ആളുകൾക്കും ആഴ്ചകൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിൽക്കുന്ന വിവിധ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രസ്തുത റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലോംഗ് കോവിഡുമായി ബന്ധപ്പെട്ട 200-ലധികം ലക്ഷണങ്ങൾ ഇതിനകം ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. അമിത ക്ഷീണവും … Read more

മങ്കിപോക്‌സ് : എമർജൻസി റെസ്‌പോൺസ് ടീം രൂപീകരിച്ച് അയർലൻഡ്

വർദ്ധിച്ചുവരുന്ന മങ്കിപോക്സ്‌ ഭീഷണി നേരിടാൻ പ്രത്യേക എമർജൻസി റെസ്‌പോൺസ് ടീം രൂപീകരിച്ച് അയർലൻഡ് ആരോഗ്യവകുപ്പ്.നിലവിൽ 113 രോഗബാധിതരാണ് രാജ്യത്തുള്ളത്, കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മന്ത്രി Stephen Donnelly വിദഗ്ദ്ധ സംഘവുമായി കൂടിക്കാഴ്ച നടത്തിയാണ് എമർജൻസി റെസ്പോൺസ് ടീം രൂപീകരിച്ചത്. ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിനുകൾ നൽകാൻ തുടങ്ങുമെന്ന് HSE ബുധനാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രതിരോധ ശേഷി കുറഞ്ഞ മറ്റ് രോഗങ്ങളുള്ള 6,000 പേരിൽ 10% പേർക്ക് മാത്രമേ ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകാൻ കഴിയൂവെന്നാണ് HSE … Read more

സ്ട്രോക്ക് ബാധിച്ചവരിൽ കട്ട പിടിച്ച രക്തം ഇരുപത് മിനുട്ടിനുള്ളിൽ നീക്കം ചെയ്യാനുള്ള സംവിധാനവുമായി ഐറിഷ് ശാസ്ത്രജ്ഞർ

സ്ട്രോക്ക് വന്ന രോഗികളില്‍ കട്ടപിടിച്ച രക്തം 20 മിനിറ്റിനുള്ളില്‍ നീക്കം ചെയ്യാനുള്ള പുതിയ സംവിധാനവുമായി ഐറിഷ് ശാസ്ത്രജ്ഞര്‍. ഗാല്‍വേയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അയര്‍ലന്‍ഡിലെ (NUI) ശാസ്ത്രജ്ഞരാണ് ഇത്തരമൊരു കണ്ടുപിടുത്തത്തിന് പിന്നില്‍. പുതിയ കണ്ടുപിടുത്തം വഴി സ്ട്രോക്ക് രോഗികള്‍ക്ക് ലോക്കല്‍ അനസ്തേഷ്യയില്‍ തന്നെ സുരക്ഷിതമായി ചികിത്സ നല്‍കാമെന്നും. ട്രീറ്റ്മെന്റിന് ശേഷം അന്നേ ദിവസം തന്നെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയുമെന്നുമാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. രോഗിയുടെ കഴുത്തിലൂടെ ധമനികളിലേക്ക് പ്രവേശിച്ച് തലയിലെ രക്തം കട്ടം പിടിച്ചത് നീക്കം ചെയ്യുന്ന സംവിധാനത്തിനാണ് … Read more

നൂറ് കടന്ന് അയർലൻഡിലെ മങ്കിപോക്‌സ് കേസുകൾ

അയർലൻഡിൽ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്‌ച നൂറ് കടന്നതായി Health Protection Surveillance Centre (HPSC) ൽ നിന്നുള്ള കണക്കുകൾ. പുതിയ വർധനവിന്റെ പശ്ചാത്തലത്തിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും HPSC വൃത്തങ്ങൾ അറിയിച്ചു. മങ്കിപോക്സ് കേസുകൾ നൂറ് കടന്നതോടെ അയർലൻഡ് ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കുവാൻ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. പുറം രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താനുള്ള സാഹചര്യം ഒഴിവാക്കണം. … Read more

ഗർഭിണികൾക്കും , 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും കോവിഡ് വാക്‌സിൻ രണ്ടാം ബൂസ്റ്റർ ഡോസിനുള്ള ബുക്കിങ് ആരംഭിച്ചു

അയര്‍ലന്‍ഡിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കുമുള്ള കോവിഡ് വാക്സിന്‍ രണ്ടാം ബൂസ്റ്റര്‍ ഡോസിനുള്ള ബുക്കിങ് ആരംഭിച്ചു. ആഗസ്ത് 15 മുതലുള്ള തീയ്യതികളിലാണ് വാക്സിന്‍ നല്‍കിത്തുടങ്ങുക. HSE യുടെ വാക്സിനേഷന്‍ ക്ലിനിക്കുകള്‍ വഴിയും, വാക്സിനേഷന്റെ ഭാഗമായ ഫാര്‍മസികള്‍ വഴിയും, അംഗീകൃത ജി.പി മാര്‍ വഴിയും വാക്സിന്‍ വിതരണം ചെയ്യും. 55 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആഗസ്ത് 22 മുതലും, 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആഗസ്ത് 29 മുതലും വാക്സിന്‍ നല്‍കിത്തുടങ്ങുമെന്ന് HSE അറിയിച്ചു. കൂടാതെ 5 … Read more